Top

നവവരന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച സംഭവം; ഫോട്ടോഷൂട്ടിനിടയിലല്ലെന്ന് ബന്ധു

'തൊട്ടടുത്തുള്ള പുഴ കാണാന്‍ പോയതായിരുന്നു'

4 April 2022 12:24 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നവവരന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച സംഭവം; ഫോട്ടോഷൂട്ടിനിടയിലല്ലെന്ന് ബന്ധു
X

കോഴിക്കോട്: കുറ്റ്യാടിയില്‍ നവവരന്‍ മരിച്ചത് ഫോട്ടോഷൂട്ടിനിടയിലല്ലെന്ന് മരിച്ച റിജിലിന്റെ ബന്ധു. ഫോട്ടോ ഷൂട്ടിനായിരുന്നില്ല ഇവര്‍ പോയതെന്നും കുടുംബവുമായി പുഴകാണാനാണ് പോയപ്പോഴാണ് അത്യാഹിതം സംഭവിച്ചതെന്നും റിജിലിന്റെ ബന്ധു സഹദേവന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

റിജിലും ഭാര്യയും പിതാവും അവരുടെ അനിയത്തിയുടെ മകളും തൊട്ടടുത്തുള്ള പുഴ കാണാന്‍ പോയതായിരുന്നു. ഭാര്യാ പിതാവ് പുഴയിലിറങ്ങിയപ്പോള്‍ വെള്ളം കുറവാണെന്ന് അറിയിച്ചു. ഇതിന് പിന്നാലെ ഇരുവരും പുഴയില്‍ ഇറങ്ങിയപ്പോള്‍ അപ്രതീക്ഷിതമായി വെള്ളപ്പാച്ചില്‍ വരികയായിരുന്നു. തുടര്‍ന്ന് രണ്ടുപേരും ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇതറിഞ്ഞ റോഡ് പണിക്ക് വന്ന ജോലിക്കാര്‍ ഉള്‍പ്പെടെ നാട്ടുകാര്‍ ചേര്‍ന്ന് രണ്ടുപേരേയും രക്ഷിക്കുകയും തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോഷൂട്ടിനിടെയായിരുന്നു മരണമെന്നായിരുന്നു നേരത്ത വന്ന വിവരം. കോഴിക്കോട് കുറ്റ്യാടിക്കടുത്ത് ജാനകിക്കാട് വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപമാണ് സംഭവം. കടിയങ്ങാട് പാലേരി സ്വദേശി മരിച്ച റിജില്‍. കുറ്റ്യാടി പുഴയുടെ ചവറം മൂഴി ഭാഗത്താണ് സംഭവം. കഴിഞ്ഞ മാര്‍ച്ച് 14നായിരുന്നു ഇവരുടെ വിവാഹം.

സഹദേവന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞത്:

രാവിലെ പത്തരയോടെയായിരുന്നു സംഭവം. റിജിലും ഭാര്യയും പിതാവും അനിയത്തിയുടെ മകളും തൊട്ടടുത്തുള്ള പുഴ കാണാന്‍ പോയതായിരുന്നു. ഭാര്യാ പിതാവ് പുഴയിലിറങ്ങിയപ്പോള്‍ വെള്ളം കുറവാണെന്ന് അറിയിച്ചു. ഇതിന് പിന്നാലെ ഇരുവരും പുഴയില്‍ ഇറങ്ങിയപ്പോള്‍ അപ്രതീക്ഷിതമായി വെള്ളപ്പാച്ചില്‍ വരികയായിരുന്നു. തുടര്‍ന്ന് രണ്ടുപേരും ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇതറിഞ്ഞ റോഡ് പണിക്ക് വന്ന ജോലിക്കാര്‍ ഉള്‍പ്പെടെ നാട്ടുകാര്‍ ചേര്‍ന്ന് രണ്ടുപേരേയും രക്ഷിക്കുകയും തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. എന്നാല്‍, റിജിലിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. നവവധുവിന്റെ ആരോഗ്യ നില തൃപ്തികരമാണ്. സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് ആറുപേര്‍ ഇവിടെ വെച്ച് മരണപ്പെട്ടിരുന്നു. ഫോട്ടോ ഷൂട്ടിനായിരുന്നില്ല, കുടുംബവുമായി പുഴകാണാനാണ് പോയത്.

STORY HIGHLIGHTS: The groom died was not during the photoshoot says relative

Next Story