Top

'ഭാര്യയെ ഉപേക്ഷിച്ച് വനിതാ ഡോക്ടറെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം'; എസ്എച്ച്ഒ ബലാത്കാരം നടത്തിയെന്നും എഫ്‌ഐആര്‍

മലയിൻകീഴ് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയായ എവി സൈജുവിനെതിരെയാണ് എഫ്ഐആർ

22 March 2022 5:34 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭാര്യയെ ഉപേക്ഷിച്ച് വനിതാ ഡോക്ടറെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം; എസ്എച്ച്ഒ ബലാത്കാരം നടത്തിയെന്നും എഫ്‌ഐആര്‍
X

തിരുവനന്തപുരം: മലയിന്‍കീഴ് പോലീസ് സ്റ്റേഷനില്‍ പരാതിയുമായിയെത്തിയ വനിതാ ഡോക്ടറെ സ്റ്റേഷനിലെ എസ്എച്ച്ഒയായ എവി സൈജു സൗഹൃദം നടിച്ച് പീഡിപ്പിച്ചെന്ന കേസിൽ എഫ്‌ഐആര്‍ പുറത്ത്. 2019ല്‍ തന്റെ ഉടമസ്ഥയിലുള്ള കടമുറി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരാതി നല്‍ക്കാനെത്തിയ വനിതാ ഡോക്ടറെ സമൂഹ്യ മാധ്യമങ്ങളിലൂടെ സൗഹൃദ ഉണ്ടാക്കിയ ശേഷം നിരവധി തവണ അവരുടെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് എഫ്‌ഐആര്‍ റിപ്പോര്‍ട്ട്.

2019 ഒക്ടോബര്‍ മാസം ഭക്ഷണം കഴിക്കാനെന്ന് പറഞ്ഞ് പരാതിക്കാരിയുടെ വീട്ടിലെത്തിയ സൈജു ബലാത്കാരമായി അവരെ പീഡിപ്പിക്കുകയാണുണ്ടായതെന്നാണ് എഫ്‌ഐആറിലുള്ളത്. പിന്നീട് പരാതിക്കാരിയോട് തന്റെ ഭാര്യയെ ഉപേക്ഷിച്ച ശേഷം വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വീണ്ടും നിരവധി തവണ അവരുടെ വീട്ടിലെത്തി പീഡിപ്പിച്ചതായാണ് എഫ്‌ഐആര്‍. 2022ല്‍ വീണ്ടും പരാതിക്കാരിയുടെ വീട്ടിലെത്തിയ സൈജു അവരെ കൊന്നുകളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീണ്ടും ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസില്‍ പൊലീസ് പുറത്തുവിട്ടിട്ടുള്ള എഫ്‌ഐആര്‍ റിപ്പോര്‍ട്ടിലുള്ളത്.

കഴിഞ്ഞ ദിവസമാണ് വനിതാ ഡോക്ടറുടെ പരാതിയില്‍ സൈജുവിനെ സ്റ്റേഷന്‍ ചുമതലകളില്‍ നിന്ന് നീക്കിയത്. ഇയാള്‍ക്കെതിരെയുള്ള പീഡന പരാതിയില്‍ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയും ഇയാളെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

STORY HIGHLIGHTS: The FIR alleges that Malayankeezhu SHO raped women doctor

Next Story