Top

കൊവിഡ് വാക്‌സിനെടുക്കാത്ത അധ്യാപകരുടെ കണക്കുകളില്ല; വിദ്യാഭ്യാസ വകുപ്പിന്റെ വിവരാവകാശ രേഖ

4 Oct 2022 1:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊവിഡ് വാക്‌സിനെടുക്കാത്ത അധ്യാപകരുടെ കണക്കുകളില്ല; വിദ്യാഭ്യാസ വകുപ്പിന്റെ വിവരാവകാശ രേഖ
X

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകരുടെ കണക്കുകള്‍ കൈവശമില്ലെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ വിവരാവകാശ രേഖ. ആരോഗ്യ വകുപ്പിന്റെ പക്കലും ഈ വിവരങ്ങള്‍ ഇല്ല. വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ ആറാഴ്ച്ചതോറും ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.

സര്‍ക്കാര്‍,എയ്ഡഡ്, അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 3.14 ലക്ഷം അധ്യാപകരാണ് സംസ്ഥാനത്തുള്ളത്. ആരോഗ്യ പ്രശ്‌നങ്ങളും വിശ്വാസപരമായ കാരണങ്ങളും ചൂണ്ടിക്കാട്ടി വാക്‌സിന്‍ എടുക്കാതിരുന്ന അധ്യാപകരുണ്ട്. വാക്‌സിനെതിരെ പ്രചാരണം നടത്തിയവരുമുണ്ട്. വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ പേരുവിവരങ്ങള്‍ പുറത്ത് വിടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രണ്ട് വാര്‍ത്താ സമ്മേളനങ്ങളില്‍ വ്യക്തമാക്കിയിരുന്നു.

ഈ വര്‍ഷം മേയ് 14 വരെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകര്‍, ഒരു ഡോസ് പോലും എടുക്കാത്ത അധ്യാപകര്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ തങ്ങളുടെ കൈവശമില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ മറുപടി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്ന് വിവരാവകാശ പ്രവര്‍ത്തകര്‍ രാജു വാഴക്കാലാണ് വകുപ്പിന്റെ മറുപടി ലഭിച്ചത്. ഇത് സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കൊവിന്‍ പോര്‍ട്ടല്‍ വഴിയാണ് വാക്‌സിനേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നതെന്നും വിഭാഗങ്ങള്‍ തിരിച്ച് ലഭ്യമല്ലെന്നും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഓഫീസും വ്യക്തമാക്കുന്നു.

STORY HIGHLIGHTS: The Education Department's RTI states that it does not have accounts of teachers who have not taken Covid Vaccine

Next Story