Top

സുരക്ഷ ഉറപ്പുവരുത്തണം; സ്‌കൂളുകളിലെ കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ മാറ്റന്‍ ഉത്തരവിറക്കി ബാലാവകാശ കമ്മീഷൻ

30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

14 Oct 2021 10:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സുരക്ഷ ഉറപ്പുവരുത്തണം; സ്‌കൂളുകളിലെ കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ മാറ്റന്‍ ഉത്തരവിറക്കി ബാലാവകാശ കമ്മീഷൻ
X

സംസ്ഥാനത്ത് നവംബറില്‍ സ്‌കൂള്‍ തുറക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന കൊവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ മാറ്റാന്‍ ഉത്തരവിറക്കി ബാലാവകാശ കമ്മീഷന്‍. സ്‌കൂള്‍ കെട്ടിടങ്ങളും ക്ലാസ് മുറികളും അണുവിമുക്തമാക്കാനാണ് കമ്മീഷന്‍ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന സിഎഫ്എല്‍റ്റിസി, സിഎസ്എല്‍റ്റിസി, ഡിസിസി എന്നിവ മാറ്റി എത്രയും വേഗം അണുനശീകരണം നടത്തി ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് കൈമാറണം.

സ്‌കുളുകളില്‍ പ്രവര്‍ത്തിക്കുന്ന കൊവിഡ് കെയര്‍ സെന്ററുകള്‍ മാറ്റാന്‍ തീരുമാനമായെങ്കിലും അത് നടപ്പിലായിട്ടില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ബാലാവകാശ കമ്മീഷന്‍ ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. വിഷയത്തില്‍ നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും, ആരോഗ്യ- കുടുംബക്ഷേമ സെക്രട്ടറിക്കും, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

കൊല്ലം അഞ്ചല്‍ ഈസ്റ്റ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് വികാസ് വേണു സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച കമ്മീഷന്‍ അംഗം റെനി ആന്റണിയുടേയാണ് ഉത്തരവ്. 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Popular Stories

    Next Story