Top

മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് വാഹനം അപകടത്തില്‍പ്പെട്ടു

ആര്‍ക്കും സാരമായ പരിക്കില്ല. അപകടത്തെതുടര്‍ന്ന് മറ്റൊരു ഫയര്‍ഫോഴ്‌സ് വാഹനം ഒരുക്കിയാണ് മുഖ്യമന്ത്രി മടങ്ങിയത്.

31 Oct 2022 4:34 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് വാഹനം അപകടത്തില്‍പ്പെട്ടു
X

ആലുവ: മുഖ്യമന്ത്രി പിണറായി വിജയന് എസ്‌കോര്‍ട്ട് വന്ന ഫയര്‍ഫോഴ്‌സ് വാഹനം അപകടത്തില്‍പ്പെട്ടു. ആലുവയില്‍ കണ്ടെയിനര്‍ ലോറിയില്‍ കൂട്ടിയിടിച്ചാണ് അപകടം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാണാന്‍ നെടുമ്പാശ്ശേരിയില്‍ നിന്നും ആലുവ പാലസിലേക്ക് പോകുന്ന വഴിയാണ് അപകടം. അതേ ദിശയില്‍ വന്ന കണ്ടെയ്‌നര്‍ ലോറിയിടിച്ചാണ് അപകടം.

ആര്‍ക്കും സാരമായ പരിക്കില്ല. അപകടത്തെതുടര്‍ന്ന് മറ്റൊരു ഫയര്‍ഫോഴ്‌സ് വാഹനം ഒരുക്കിയാണ് മുഖ്യമന്ത്രി മടങ്ങിയത്. ഉമ്മന്‍ചാണ്ടിക്ക് ജന്മദിനാശംസകള്‍ നേരാനാണ് മുഖ്യമന്ത്രിയെത്തിയത്.

ചികിത്സയ്ക്കായി ജര്‍മ്മനിയില്‍ പോകാന്‍ തയ്യാറെടുക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് മുഖ്യമന്ത്രി ആശംസകള്‍ നേര്‍ന്നു. പൂര്‍ണ്ണ ആരോഗ്യവാനായി തിരിച്ചെത്തിയ ശേഷം വീണ്ടും കാണാമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് പറഞ്ഞു. സുഖവിവരങ്ങള്‍ അന്വേഷിച്ച് അല്‍പസമയം ചെലവഴിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.

79ാം പിറന്നാള്‍ ആഘോഷിക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് ആലുവ ഗസ്റ്റ് ഹൗസില്‍ എത്തിയത്. നടന്‍ മമ്മൂട്ടിയും ഉമ്മന്‍ ചാണ്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേരാന്‍ ഗസ്റ്റ് ഹൗസിലെത്തി. ജര്‍മ്മനിയിലേക്ക് ചികിത്സയ്ക്ക് പോകുന്ന ഉമ്മന്‍ചാണ്ടി അസുഖം ഭേദമായി എത്രയും പെട്ടെന്ന് തിരികെ വരട്ടെയെന്ന് ആശംസിക്കുന്നതായി മമ്മൂട്ടി പറഞ്ഞു.

Story Highlights: The Chief Minister's escort vehicle met with an accident

Next Story