Top

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിലേക്ക് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി

അധ്യാപകനായിരുന്ന കെ വി ശശികുമാര്‍ കഴിഞ്ഞ മാര്‍ച്ചിലാണ് വിരമിച്ചത്

13 May 2022 7:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിലേക്ക് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി
X

മലപ്പുറം: പീഡന പരാതിയില്‍ പ്രതിയായ സിപിഐഎം പ്രാദേശിക നേതാവും നഗരസഭാംഗവുമായ മുന്‍ അധ്യാപകന്‍ കെ വി ശശികുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലേക്ക് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി. വാഹനമിടിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. തലനാരിഴക്കാണ് സമരത്തില്‍ പങ്കെടുത്തവര്‍ ഗുരുതര പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.

കെ വി ശശികുമാറിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഇന്ന് എംഎസ്എഫും മാര്‍ച്ച് സംഘടിപ്പിക്കുന്നുണ്ട്. സ്‌കൂളിലെ അറുപതോളം പൂര്‍വ വിദ്യാര്‍ത്ഥിനികളാണ് ശശികുമാറിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനിലെത്തിയാണ് വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയത്. പരാതികളില്‍ പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ശശികുമാര്‍ ഇപ്പോള്‍ ഒളിവിലാണ്.

അധ്യാപകനായിരുന്ന കെ വി ശശികുമാര്‍ കഴിഞ്ഞ മാര്‍ച്ചിലാണ് വിരമിച്ചത്. ഇതിന്റെ ഭാഗമായി സമൂഹമാധ്യമത്തില്‍ ശശികുമാര്‍ പങ്കുവെച്ച പോസ്റ്റിന്റെ തുടര്‍ച്ചയായാണ് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനി മീ ടു ആരോപണം ഉന്നയിച്ചത്. തുടര്‍ച്ചയായി മൂന്ന് തവണ സിപിഐഎം അംഗമായി മലപ്പുറം നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശശികുമാര്‍ 11ാം വാര്‍ഡ് മൂന്നാംപടിയില്‍ നിന്നുളള നഗരസഭാംഗമായിരുന്നു.

Next Story

Popular Stories