Top

യൂണിഫോമിന് അളവെടുക്കുന്നതിനിടയില്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറി; തയ്യല്‍ക്കാരന്‍ അറസ്റ്റില്‍

സ്കൂൾ പിടിഎ നിയോഗിച്ച ആളാണ് ലൈജു ഡാനിയൽ

16 Jun 2022 3:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യൂണിഫോമിന് അളവെടുക്കുന്നതിനിടയില്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറി; തയ്യല്‍ക്കാരന്‍ അറസ്റ്റില്‍
X

കൊല്ലം: സ്‌കൂള്‍ യൂണിഫോമിന് അളവെടുക്കുന്നതിനിടയില്‍ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയ തയ്യല്‍ക്കാരന്‍ പിടിയില്‍. ശൂരനാട് വടക്ക് സ്വദേശി ലൈജു ഡാനിയലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശാസ്താംകോട്ടയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. കുട്ടികളുടെ യൂണിഫോമിന് അളവെടുക്കാന്‍ പിടിഎ നിയോഗിച്ചത് ലൈജുവിനെയായിരുന്നു.

അളവെടുക്കുന്നതിനിടയില്‍ ഇയാള്‍ കുട്ടികളുടെ ശരീര ഭാഗങ്ങളില്‍ തൊട്ടെന്നും അശ്ലീല ചുവയോടെ സംസാരിച്ചതായും പരാതിയില്‍ പറയുന്നുണ്ട്. സ്‌കൂളില്‍ നിന്ന് യൂണിഫോം മാത്രമാണ് വിതരണം ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ എന്തിനാണ് കുട്ടികളുടെ അളവെടുക്കുന്നതെന്ന് രക്ഷാകര്‍ത്താക്കള്‍ ചോദിച്ചിരുന്നു.

വിതരണം ചെയ്ത തുണിയുടെ അളവ് കുറഞ്ഞത് മൂലമാണ് അളവെടുക്കാന്‍ ലൈജുവിനെ നിയോഗിച്ചതെന്നായിരുന്നു പിടിഎ ഭാരവാഹികളുടെ വിശദീകരണം. രക്ഷിതാക്കള്‍ പരാതിയുമായി എത്തിയതിന് ശേഷമാണ് സ്‌കൂള്‍ അധികൃതര്‍ പരാതിയുമായി എത്തിയതെന്ന് ആരോപണവും ഇതിനിടെ ഉയര്‍ന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

STORY HIGHLIGHTS: Tailor arrested for molesting girls while measuring school uniform

Next Story