ടി വി ചന്ദ്രമോഹൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു; പരുക്കുകളില്ല
പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ ചെമ്പൂത്ര ബസ് സ്റ്റോപ്പിന് സമീപം വെച്ചായിരുന്നു അപകടം
18 March 2023 8:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തൃശൂർ: കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ ടി വി ചന്ദ്രമോഹൻ സഞ്ചരിച്ചിരുന്ന കാർ തൃശൂർ ചെമ്പൂത്രയിൽ വെച്ച് അപകടത്തിൽപ്പെട്ടു. അദ്ദേഹത്തിനും കാർ ഓടിച്ചിരുന്ന ശരത്തിനും കാര്യമായ പരുക്കുകളൊന്നുമില്ല. പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ ചെമ്പൂത്ര ബസ് സ്റ്റോപ്പിന് സമീപം വെച്ചായിരുന്നു അപകടം.
പിക്കപ്പ് വാൻ കാറിന് പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. തുടർന്ന് നിയന്ത്രണം വിട്ട കാർ ഡിവൈഡറിലേക്ക് ഇടിച്ചു കയറി. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നെങ്കിലും ഇരുവരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
STORY HIGHLIGHTS: t v chandramohans car met with an accident
Next Story