തുര്‍ക്കിയില്‍ സിറിയന്‍-തുര്‍ക്കിഷ് പൗരര്‍ തമ്മില്‍ തര്‍ക്കം രൂക്ഷം: ഏഴ് അഭയാര്‍ത്ഥികളെ പുറത്താക്കുന്നു
29 Oct 2021 6:07 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തുര്‍ക്കിയില്‍ സിറിയന്‍ അഭയാര്‍ത്ഥികളും തുര്‍ക്കിഷ് പൗരരും തമ്മിലുള്ള തര്‍ക്കം രൂക്ഷമാവുന്നു. ഏറ്റവുമൊടുവില്‍ സിറിയന്‍ അഭയാര്‍ത്ഥികള്‍ നടത്തിയ ഒരു സോഷ്യല്‍ മീഡിയ ക്യാമ്പയിനാണ് വിവാദമായിരിക്കുന്നത്. വിവാദത്തിനു പിന്നാലെ ഏഴ് സിറിയന്‍ പൗരരെ തുര്‍ക്കിയില്‍ നിന്നും പുറത്താക്കാൻ തീരുമാനിച്ചു.
ഇസ്താബൂളില്‍ നിന്നും ഒരു തുര്‍ക്കി പൗരന് സിറിയന്‍ അഭയാര്‍ത്ഥികളെക്കുറിച്ച് പറയുന്ന വീഡിയോ വൈറലായതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഒരു സിറിയന്‍ കുടിയേറ്റ യുവതിയോട് എന്റെ സ്വന്തം രാജ്യത്ത് എനിക്ക് ഒരു പഴം പോലും വാങ്ങാനുള്ള പണമില്ലെന്നും എന്നാല്‍ സിറിയയില്‍ നിന്നും വന്നവര്‍ക്ക് കിലോക്കണക്കിന് പഴങ്ങള്‍ വാങ്ങാനുള്ള ശേഷിയുണ്ടെന്നും ഇയാള്‍ ആക്രോശിക്കുന്ന വീഡിയോ ആണിത്.
വീഡിയോ പ്രചരിച്ചതോടെതുര്ക്കിയിലെ സിറിയന്‍ സമൂഹം പ്രതിഷേധവുമായി രംഗത്തെത്തി. പരാമര്‍ശത്തെ പരിഹസിക്കുവാനായി കുറേ വാഴപ്പഴങ്ങള്‍ കഴിക്കുന്ന സിറിയന്‍ ജനങ്ങളുടെ ഫോട്ടോ പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിനും തുടങ്ങി. ഇത് തുര്‍ക്കിഷ്-സിറിയന്‍ വാക്പോര് സോഷ്യല്‍ മീഡിയയില്‍ രൂക്ഷമാക്കി. ഇതിനു പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് 31 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 11 പേരെ അറസ്റ്റ് ചെയ്തു. സമൂഹ മാധ്യമത്തിലൂടെ പ്രകോപനപരവും വിദ്വേഷപരവുമായ പോസ്റ്റുകള്‍ പങ്കുവെച്ചതിന് 7 സിറിയന്‍ പൗരരെ രാജ്യത്ത് നിന്ന് പുറത്താക്കാനും തീരുമാനിച്ചു.
തുര്‍ക്കി സമൂഹത്തില്‍ അഭയാര്‍ത്ഥികള്‍ക്കെതിരെയുള്ള ജനവികാരം രൂക്ഷമാവുകയാണ്. സിറിയന്‍ അഭയാര്‍ത്ഥികളാണ് രാജ്യത്ത് കൂടുതലുള്ളത്. സിറിയന്‍ ആഭ്യന്തര യുദ്ധക്കെടുതി മൂലം 3,715,000 സിറിയന്‍ പൗരര്‍ക്ക് തുര്‍ക്കിയില്‍ താല്‍ക്കാലിക അഭയം നല്‍കിയിട്ടുണ്ട്.
രാജ്യത്ത് അടുത്തിടെയായി തുര്‍ക്കിഷ്-സിറിയന്‍ ജനങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാവാറുണ്ട്. കുടിയേറ്റത്തില്‍ കര്‍ശന നിയന്ത്രണം വേണമെന്ന് രാജ്യത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെടുന്നുണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളുള്ള രാജ്യങ്ങളിലൊന്നും തുര്‍ക്കിയാണ്.
ഇതിനിടയില്‍ അഫ്ഗാനില്‍ നിന്നും അഭയാര്‍ത്ഥികള്‍ വരുന്നതിനെതിരെ തുര്‍ക്കി ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധവുമുണ്ട്. ഇതിനു പിന്നാലെ തുർക്കി പ്രസിഡന്റ് എർദൊഗാന് കുടിയേറ്റത്തിലെ സര്‍ക്കാര്‍ നയം വ്യക്തമാക്കിയിരുന്നു. അഫ്ഗാനിസ്താനില്‍ നിന്നുള്ള ക്രമരഹിതമായ കുടിയേറ്റം തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കുടിയേറ്റക്കാര്‍ക്കുള്ള മോട്ടല്‍ അല്ല തുര്‍ക്കിയെന്നും എര്ദൊഗാന് സിഎന്‍എന്‍ തുര്‍ക്കിനോട് പറഞ്ഞു. അഫ്ഗാനി കുടിയേറ്റം തടയാന്‍ തുര്‍ക്കിയുടെ ഇറാന്, ഇറാഖ് എന്നീ രാജ്യങ്ങളുമായുള്ള അതിര്‍ത്തിയില്‍ മതില് പണിയുമെന്നും എര്ദൊഗാന് അന്ന് പറഞ്ഞു.