Top

കെ ബാബുവിന്റെ വിജയം അസാധുവാക്കണം; സ്വരാജിന്റെ ഹരജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍

ദൈവത്തിന് പേര് പറഞ്ഞ് കെ. ബാബു വോട്ട് ചോദിച്ചുവെന്നാണ് സ്വരാജ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന പ്രധാന വാദം

19 Nov 2021 2:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെ ബാബുവിന്റെ വിജയം അസാധുവാക്കണം; സ്വരാജിന്റെ ഹരജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍
X

തൃപ്പൂണിത്തുറ എംഎല്‍എ കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് എതിര്‍സ്ഥാനാര്‍ത്ഥി എം സ്വരാജ് നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദൈവത്തിന് പേര് പറഞ്ഞ് കെ. ബാബു വോട്ട് ചോദിച്ചുവെന്നാണ് സ്വരാജ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന പ്രധാന വാദം.

അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച് തെരഞ്ഞെടുപ്പ് സ്ലിപ്പ് കെ. ബാബു തൃപ്പൂണിത്തറ മണ്ഡലത്തില്‍ വ്യാപകമായി വിതരണം ചെയ്തുവെന്ന് സ്വരാജ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. സ്ലിപ്പില്‍ ശബരിമല അയ്യപ്പന്റെ ചിത്രവും കെ ബാബുവിന്റെ പേരും കൈപ്പത്തി ചിഹ്നവും ഉള്‍പ്പെടുത്തി. മത്സരം ശബരിമല അയ്യപ്പനും എം സ്വരാജ് തമ്മിലാണെന്ന പ്രചരണ മുദ്രാവാക്യവും കെ ബാബു ഉയര്‍ത്തിയതെന്ന് ഹര്‍ജിയില്‍ പറയുന്നു. വര്‍ഗീയമായ പ്രചാരണം നടത്തിയതായി കോടതിയില്‍ തെളിഞ്ഞാല്‍ കെ. ബാബുവിന് എതിരായ വിധിയുണ്ടാകും. കെ. ബാബുവിന്റെ വിജയം അസാധുവായി പ്രഖ്യാപിക്കുകയും രണ്ടാം സ്ഥാനത്തുള്ള തന്നെ എം.എല്‍എയാക്കണമെന്നും സ്വരാജ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.



Next Story