Top

'ഷാജീ ഞാന്‍ ആത്മഹത്യ ചെയ്യും'; മാനസിക പീഡനം താങ്ങാനാകുന്നില്ലെന്ന് സ്വപ്ന സുരേഷ്

'ഷാജ് മാനസികമായി പീഡിപ്പിച്ചതുകൊണ്ടാണ് ഫോണ്‍ റെക്കോര്‍ഡ് ചെയ്തത്'

10 Jun 2022 10:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഷാജീ ഞാന്‍ ആത്മഹത്യ ചെയ്യും; മാനസിക പീഡനം താങ്ങാനാകുന്നില്ലെന്ന് സ്വപ്ന സുരേഷ്
X

പാലക്കാട്: സ്വര്‍ണക്കടത്ത് കേസിലെ രഹസ്യമൊഴി മാറ്റാന്‍ ഷാജ് കിരണിലൂടെ സമ്മര്‍ദ്ദമുണ്ടായെന്ന് ആവര്‍ത്തിച്ച് സ്വപ്ന സുരേഷ്. ഷാജ് മാനസികമായി പീഡിപ്പിച്ചതുകൊണ്ടാണ് ഫോണ്‍ റെക്കോര്‍ഡ് ചെയ്തത്. ഞാന്‍ എച്ചആര്‍ഡിഎസിന്റെ തടവറയില്‍ അല്ല. ഈ മാനസിക പീഡനം താങ്ങാനാകുന്നില്ല. എച്ച്ആര്‍ഡിഎസ് തന്നെ സ്വാധീനിക്കുന്നില്ലെന്നും അവര്‍ പാരക്കാട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഷാജ് കിരണുമായി നടത്തിയ ഫോണ്‍ സംഭാഷണം അവര്‍ പുറത്ത് വിട്ടു.

സ്വപ്ന സുരേഷ് പറഞ്ഞത്:

ഷാജ് കിരണ്‍ മുന്നറിയിപ്പ് നല്‍കിയതുപോലെ തന്നെ സംഭവിച്ചു. സരിത്തിനെ കിഡ്നാപ്പ് ചെയ്തു. ഷാജ് കിരണിനെ വിളിച്ചുവരുത്തിയത് തന്നെയാണ്. സരിത്തിനെ പൊക്കുമെന്ന് പൊലീസോ വിജിലന്‍സോ അല്ല പറഞ്ഞത്. സ്വാഭാവികമായും ഷാജിനെ വിളിച്ചു. സഹായിക്കാന്‍ അഭ്യര്‍ത്ഥിച്ചു. തിരിച്ചുവിളിക്കാമെന്ന് പറഞ്ഞു. ഷാജ് കിരണ്‍ വിജിലന്‍സ് എഡിജിപിയെ വിളിച്ചു. 45 മിനുട്ടിനും ഒരു മണിക്കൂറിനുമിടയില്‍ സരിത്തിനെ വിടാന്‍ കാരണം ഷാജ് കിരണിന്റെ ഇടപെടലാണ്.

ഷാജ് മാനസികമായി പീഡിപ്പിച്ചതുകൊണ്ടാണ് ഫോണ്‍ റെക്കോര്‍ഡ് ചെയ്തത്. എച്ച്ആര്‍ഡിഎസ് എന്നെ സ്വാധീനിക്കുന്നില്ല. എന്റെ അഭിഭാഷകന്‍ എന്റെ രക്ഷകനാണ്. അദ്ദേഹത്തെ തള്ളിപ്പറയില്ല. ജനം ഒരു അമ്മയുടെ വേദനയെ അറിയണം. നിങ്ങള്‍ക്ക് വീണ്ടും നിങ്ങളുടെ മകനെ നഷ്ടപ്പെടും. നിങ്ങള്‍ തടവറയില്‍ അടയ്ക്കപ്പെടും. നിങ്ങള്‍ വേദനിക്കും എന്ന് പറഞ്ഞു. അത് കേട്ടപ്പോഴാണ് ഞാന്‍ വിഷമത്തിലായത്.

ഇടപെടല്‍ നടത്തിയതുകൊണ്ട് കൃഷ്ണരാജിന് എന്താണ് നേട്ടം? സെക്സ് വീഡിയോ ഉണ്ടെങ്കില്‍ പുറത്തുവിടണം. എല്ലാവരും കാണണം. ശരിയാണോയെന്ന് കണ്ടെത്തണം. എന്നെ സഹോദരിയായി കാണണം. ഒരു സ്ത്രീയെ ആത്മഹത്യയില്‍ നിന്ന് രക്ഷിക്കണം. ഞാന്‍ എച്ച്ആര്‍ഡിഎസിന്റെ തടവറയില്‍ അല്ല. ഈ മാനസിക പീഡനം താങ്ങാനാകുന്നില്ല. ഷാജീ ഞാന്‍ ആത്മഹത്യ ചെയ്യും.

ഷാജ് കിരണിനും കുട്ടിക്കും കുട്ടികളില്ല. ഷാജ് കിരണിന്റെ ഭാര്യയുടെ വേദന മനസിലാക്കിയാണ് വാടക ഗര്‍ഭം ധരിക്കാമെന്ന് പറഞ്ഞത്. എന്റെ ആരോഗ്യ അനുവദിക്കുമെങ്കില്‍. ഒരു സ്ത്രീയുടെ വേദന ഞാന്‍ മനസിലാക്കി. ഞാന്‍ പറയുന്നത് ഓരോ അമ്മമാര്‍ക്കും സ്ത്രീകള്‍ക്കും മനസിലാകും. അതില്‍ എന്താണ് തെറ്റ്? തെറ്റുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എന്നെ ചെരിപ്പൂരി അടിക്കാം.

STORY HIGHLIGHTS: Swapna Suresh reiterates that he was pressured by Shaj Kiran to change his confession in the gold smuggling case

Next Story