Top

'ഒരു ഫ്രോഡിനൊപ്പം എഡിജിപി നാലഞ്ച് മണിക്കൂര്‍ ചെലവഴിച്ചത് എന്തിന്'; വിജയ് സാഖറെ ഷാജ് കിരണുമായി കൂടിക്കാഴ്ച നടത്തിയെന്ന് സ്വപ്‌ന

'നീതി കിട്ടുമോ എന്നുള്ളത് കോടതിയെ ആശ്രയിച്ചിരിക്കും'

13 Jun 2022 9:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒരു ഫ്രോഡിനൊപ്പം എഡിജിപി നാലഞ്ച് മണിക്കൂര്‍ ചെലവഴിച്ചത് എന്തിന്; വിജയ് സാഖറെ ഷാജ് കിരണുമായി കൂടിക്കാഴ്ച നടത്തിയെന്ന് സ്വപ്‌ന
X

കൊച്ചി: എഡിജിപി വിജയ് സാഖറെ ഷാജ് കിരണുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണവുമായി സ്വപ്‌ന സുരേഷ്. ഒരു ഫ്രോഡിനൊപ്പം നാലഞ്ച് മണിക്കൂര്‍ സമയം ചെലവഴിക്കുകയും അയാളെ മീഡിയേറ്ററായി തന്റെ അടുക്കലേക്ക് അയച്ചുവെന്നും അതിന്റെ അര്‍ത്ഥം എന്താണ് എന്നുമായിരുന്നു സ്വപ്‌ന കൊച്ചിയില്‍ മാധ്യമങ്ങളോട് ചോദിച്ചത്. എന്നാല്‍, കേസുമായി ബന്ധപ്പെട്ട് സ്വപ്‌നയടക്കം ആരുമായും സംസാരിച്ചിട്ടില്ലെന്ന് നേരത്തെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

തന്റെ കൂടെയുള്ളത് ഗാര്‍ഡ് അല്ല. തനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ സഹായിക്കാനുള്ളവരാണെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. അതേസമയം, കെ ടി ജലീലിന്റെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കെ ടി ജലീലും പൊലീസും ചേര്‍ന്നുണ്ടാക്കിയതാണ് ഗൂഢാലോചനാ കേസെന്നാണ് സ്വപ്‌നയുടെ ആരോപണം.

സ്വപ്‌ന സുരേഷിന്റെ വാക്കുകള്‍:

ഒരു എഡിജിപി നാല് മുതല്‍ അഞ്ച് മണിക്കൂര്‍ വരെ ഒരു ഫ്രോഡിനൊപ്പം സമയം ചെലവഴിക്കുകയും അയാളെ മീഡിയേറ്ററായി എനിക്ക് അരികിലേക്ക് അയക്കുകയും ചെയ്തു. എന്താണ് അതിന്റെ അര്‍ത്ഥം.

വിജയ് സാഖറേയും നാലഞ്ച് മണിക്കൂര്‍ ചെലവഴിച്ചു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇതിന് പിന്നലെയാണ് ഷാജ് എന്നെ കാണാന്‍ വന്നത്. അങ്ങനെയെങ്കില്‍ കേരളാ പൊലീസ് എന്നിക്ക് സുരക്ഷ നല്‍കുമോ. ഞാനങ്ങനെ ചിന്തിക്കുന്നില്ല. നീതി കിട്ടുമോ എന്നുള്ളത് കോടതിയെ ആശ്രയിച്ചിരിക്കും.

കൂടെയുള്ളത് ഗാര്‍ഡ്‌സ് അല്ല. അവര്‍ എന്റെ വ്യക്തിപരമായ സഹായത്തിനുള്ളതാണ്. ഫിറ്റ്‌സ് വന്ന് വീഴുമ്പോള്‍ പിടിക്കാന്‍ ആരെങ്കിലും വേണ്ടേ.

STORY HIGHLIGHTS: Swapna Suresh alleges that ADGP Vijay Sakhare met Shaj Kiran

Next Story