Top

കോടിയേരിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്; സർക്കാർ ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

3 Oct 2022 2:29 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോടിയേരിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്; സർക്കാർ ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ
X

കൊല്ലം: അന്തരിച്ച സിപിഐഎം പൊളിറ്റ്ബ്യൂറോ അം​ഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണനെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച സർക്കാർ ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ. ചിതറ സബ് രജിസ്ട്രാർ ഓഫീസിലെ ഹെഡ് ക്ലർക്ക് സന്തോഷ് രവീന്ദ്രൻ പിള്ളയെയാണ് സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. മന്ത്രി വിഎൻ വാസവന്റെ നിർദേശപ്രകാരമാണ് അടിയന്തര നടപടി സ്വീകരിച്ചത്.

രവീന്ദ്രൻ പിള്ളയ്ക്കെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തിരുന്നു. രവീന്ദ്രൻ പിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രി പിണറായി വിജയനെയും അധിക്ഷേപിക്കുന്നുണ്ട്. കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ച മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്‍ ഗണ്‍മാനെതിരെയും നടപടിയെടുത്തിരുന്നു.മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഉറൂബിനെ സസ്‌പെന്‍ഷന്‍ ചെയ്തു. സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാറാണ് സസ്‌പെന്‍ഡ് ചെയ്തത്.

ഉറൂബിനെതിരെ സിപിഐഎം ആനക്കോട് ബ്രാഞ്ച് സെക്രട്ടറിയാണ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഉറൂബിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐഎം മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. കോടിയേരിയെ കൊലപാതകി എന്ന് വിശേഷിപ്പിച്ചുകൊണ്ട് പോത്തന്‍കോടുള്ള ഒരു സ്‌കൂളിന്റെ പിടിഎ ഗ്രൂപ്പിലാണ് ഉറൂബ് പോസ്റ്റ് പങ്കുവെച്ചത്.

STORY HIGHLIGHTS: Suspension of the government official who insulted Kodiyeri Balakrishnan on Facebook

Next Story