Top

'വിജയം കാര്‍ഷകരുടേതല്ല, രാഷ്ട്രത്തിന്റേത്'; ഗുണങ്ങള്‍ ബോധ്യപ്പെടുത്താന്‍ സാധിക്കാതിരുന്നത് വീഴ്ച്ചയെന്ന് സുരേഷ് ഗോപി

അവർക്ക് വേണ്ടിയാണ് നിയമം പിന്‍വലിച്ചതെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

20 Nov 2021 6:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിജയം കാര്‍ഷകരുടേതല്ല, രാഷ്ട്രത്തിന്റേത്; ഗുണങ്ങള്‍ ബോധ്യപ്പെടുത്താന്‍ സാധിക്കാതിരുന്നത് വീഴ്ച്ചയെന്ന് സുരേഷ് ഗോപി
X

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതികരണവുമായി സുരേഷ് ഗോപി എം പി. കാര്‍ഷിക നിയമം പിന്‍വലിച്ചത് കര്‍ഷകരുടെയല്ല രാഷ്ട്രത്തിന്റെ വിജയമാണെന്ന് സുരേഷ്ഗോപി പറഞ്ഞു. നിയമത്തിന്റെ ഗുണങ്ങള്‍ കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ സാധിക്കാതിരുന്നത് വീഴ്ചയാണെന്നും എം പി കൂട്ടിച്ചേര്‍ത്തു.

കര്‍ഷക നിയമങ്ങള്‍ പിന്‍വലിച്ചാലും നിയമങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ വീണ്ടും നടത്തും. രാജ്യത്തെ 80% കര്‍ഷകനും ചെറുകിട കര്‍ഷകനാണ്. രണ്ടു ഹെക്ടറില്‍ കൂടുതല്‍ അവര്‍ക്ക് ഭൂമിയില്ല. അവർക്ക് വേണ്ടിയാണ് നിയമം പിന്‍വലിച്ചതെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

ഗുരുനാനാക്ക് ജയന്തിയില്‍ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുപ്രധാന പ്രഖ്യാപനം. 'രാജ്യത്ത് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായും ഈ മാസം ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കര്‍ഷകര്‍ പ്രക്ഷോഭത്തില്‍ നിന്നും പിന്മാറി വീടുകളിലേക്ക് മടങ്ങണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. 'സര്‍ക്കാര്‍ ചെയ്തതെല്ലാം കര്‍ഷകര്‍ക്ക് വേണ്ടിയാണ് രാജ്യത്തിന് വേണ്ടിയാണ്. ഇപ്പോള്‍ ഞാന്‍ കൂടുകല് കഠിനാധ്വാനം ചെയ്യുന്നുണ്ട്. അങ്ങനെ, നിങ്ങളുടെയും രാജ്യത്തിന്റെയും സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനാകും.' പ്രധാനമന്ത്രി പറഞ്ഞു.2014ല്‍ താന്‍ പ്രധാനമന്ത്രിയായപ്പോള്‍, സര്‍ക്കാര്‍)കര്‍ഷകരുടെ ക്ഷേമത്തിനും വികസനത്തിനും മുന്‍ഗണന നല്‍കിയെന്നും പ്രധാനമന്ത്രി കൂട്ടിചേര്‍ത്തു.

Next Story