Top

'ഉത്തരവാദികളാര്'? മരടിലെ അനധികൃത ഫ്ലാറ്റ് വിഷയത്തിൽ ഏകാംഗ കമ്മീഷനെ നിയമിച്ച് സുപ്രീം കോടതി

ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണനാണ് കമ്മീഷന്റെ ചുമതല

2 May 2022 11:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉത്തരവാദികളാര്? മരടിലെ അനധികൃത ഫ്ലാറ്റ് വിഷയത്തിൽ ഏകാംഗ കമ്മീഷനെ നിയമിച്ച് സുപ്രീം കോടതി
X

കൊച്ചി: മരടിലെ അനധികൃത ഫ്ലാറ്റ് നിർമ്മാണത്തിലെ ഉത്തരവാദികളെ കണ്ടെത്താൻ ഏകാംഗ കമ്മീഷനെ നിയമിച്ചു. സുപ്രീം കോടതിയാണ് കമ്മീഷനെ നിയമിച്ചത്. ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണനാണ് കമ്മീഷന്റെ ചുമതല. മരട് ഫ്ലാറ്റ് കേസിലെ നഷ്ട പരിഹാരവുമായി ബന്ധപ്പെട്ട നടപടികൾ ഇന്ന് പരിശോധിക്കവെയാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. സംസ്ഥാന സർക്കാർ കമ്മീഷനുമായി സഹകരിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് എൽ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ 2020 ജനുവരി 11, 12 തിയതികളിലായാണ് മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചു നീക്കിയത്. ഫ്‌ളാറ്റ് പൊളിക്കുമ്പോൾ അടുത്തുള്ള കെട്ടിടങ്ങൾക്ക് കേടുപാടുകൾ പറ്റാതിരിക്കാൻ ഫ്‌ളാറ്റ് കായലിലേക്കാണ് വീഴ്ത്തിയത്. കെട്ടിടം പൊളിക്കാൻ ചെലവായ തുകയായ 3.35 കോടി നൽകിയത് മരട് മുനിസിപ്പാലിറ്റിയാണ്. തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന കണ്ടെത്തലിൻറെ അടിസ്ഥാനത്തിൽ മരടിലെ ജെയിൻ കോറൽകോവ്, ഹോളിഫെയ്ത്ത്, ആൽഫ സെറീൻ, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റ് സമുച്ചയങ്ങളാണ് പൊളിച്ചുനീക്കിയത്.

Story highlights: Supreme Court appointed one-man commission on the issue of illegal flats in Maradu

Next Story