Top

വിതുരയിലെ ആദിവാസി പെണ്‍കുട്ടികളുടെ ആത്മഹത്യ; റിപ്പോര്‍ട്ട് തേടി വീണാ ജോര്‍ജ്

പെണ്‍കുട്ടികളെ കഞ്ചാവ് നല്‍കി ലൈംഗിക ചൂഷണത്തിന് വിധേയരാക്കിയെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

15 Jan 2022 11:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിതുരയിലെ ആദിവാസി പെണ്‍കുട്ടികളുടെ ആത്മഹത്യ; റിപ്പോര്‍ട്ട് തേടി വീണാ ജോര്‍ജ്
X

വിതുരയിലെ ആദിവാസി പെണ്‍കുട്ടികളുടെ ആത്മഹത്യയില്‍ റിപ്പോര്‍ട്ട് തേടി വനിത ശിശു വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച് വനിത ശിശു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് മന്ത്രി റിപ്പോര്‍ട്ട് തേടി. വിതുര പെരിങ്ങമല പഞ്ചായത്തുകളില്‍ നാല് മാസസത്തിനിടെ അഞ്ച് പേരാണ് ആത്മഹത്യ ചെയ്തത്. പെണ്‍കുട്ടികളെ കഞ്ചാവ് നല്‍കി ലൈംഗിക ചൂഷണത്തിന് വിധേയരാക്കിയെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് വിതുര ചെമ്പിക്കുന്ന ഊരിലെ രണ്ടു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തത്. നവംബര്‍ ഒന്നിന് മറ്റൊരു പെണ്‍കുട്ടി വെട്ടിയൂര്‍ ആദിവാസി ഊരില്‍ ജീവനൊടുക്കിയിരുന്നു. ഈ പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പെണ്‍കുട്ടിയുടെ സുഹൃത്ത് അലന്‍ പീറ്ററാണ് കേസിലെ പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നൈങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. പിന്നീട് വിഷയം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഊരുകളില്‍ പിടിമുറുക്കുന്ന കഞ്ചാവ് സംഘങ്ങള്‍ പെണ്‍കുട്ടികളെ പ്രണയക്കുരുക്കിലാക്കി ആത്മഹത്യയിലേക്ക് തളളിവിടുകയാണെന്ന് രക്ഷിതാക്കള്‍ പരാതി ഉന്നയിച്ചിരുന്നു. ലഹരി സംഘങ്ങളെ തടയാന്‍ പൊലീസിന്റേയും എക്‌സൈസിന്റേയും ഭാഗത്തു നിന്ന് ഒരു നടപടിയുമുണ്ടായിട്ടില്ലെന്ന് പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.

Next Story

Popular Stories