Top

മലപ്പുറത്ത് പരാതി അന്വേഷിക്കാനെത്തിയ എസ്ഐയെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു

15 Oct 2021 1:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മലപ്പുറത്ത് പരാതി അന്വേഷിക്കാനെത്തിയ എസ്ഐയെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു
X

പരാതി അന്വേഷിക്കാനെത്തിയ മലപ്പുറം കൊണ്ടോട്ടി എസ്‌ഐയെ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൊണ്ടോട്ടി സ്‌റ്റേഷനിലെ എസ്‌ഐ ഒകെ രാമചന്ദ്രനാണ് വെട്ടേറ്റത്. പളളിക്കല്‍ബസാറിലെ ചെരുപ്പ് കമ്പനിയിലേക്ക് കല്ലെറിഞ്ഞെന്ന പരാതി അന്വേഷിക്കാനെത്തിയപ്പോഴാണ് പ്രതി ഹരീഷ് എസ്‌ഐയെ വെട്ടി പരിക്കേല്‍പ്പിച്ചത്. എസ്‌ഐയെ കോഴിക്കോട്ടെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കഴിഞ്ഞ ദിവസമാണ് മലപ്പുറം കൊണ്ടോട്ടിക്കടുത്ത് പള്ളിക്കല്‍ ബസാര്‍ മിനി എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന ചെരിപ്പ് കമ്പനിയുടെ ചില്ലുകള്‍ എറിഞ്ഞ് തകർത്തു എന്ന വിവരം പൊലീസിന് ലഭിക്കുന്നത്. തുടർന്ന് കമ്പനിയുടെ ഉടമയുടെ പരാതി അന്വേഷിക്കാന്‍ കൊണ്ടോട്ടി എസ്‌ഐ രാമചന്ദ്രനും സംഘവും എത്തി. കല്ലെറിഞ്ഞെന്നു പറയുന്ന ഹരീഷിനോട് വീട്ടിലെത്തി കാര്യം അന്വേഷിക്കുന്നതിനിടെയാണ് എസ്ഐക്കെതിരെ ആക്രമണമുണ്ടായത്. കത്തി ഉപയോഗിച്ച് പ്രതി എസ്‌ഐയെ കുത്തുകയായിരുന്നു. ഇടത് കൈക്ക് കുത്തേറ്റ എസ്‌ഐ രാമചന്ദ്രനെ ഉടനെ കോഴിക്കോട് മിംമ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആഴത്തില്‍ മുറിവുളളതിനാല്‍ എസ്ഐയെ പിന്നീട് ശസ്ത്രക്രിയക്ക് വിധേയനാക്കി. പ്രതിയായ ഹരീഷിനെ ശേഷം പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. സ്റ്റേഷനിലെത്തിച്ച പ്രതി അവിടെയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സമാനരീതിയിലുളള നിരവധി പരാതികള്‍ ഇയാള്‍ക്കെതിരെ നേരത്തെയും ലഭിച്ചിട്ടുണ്ടെന്ന് കൊണ്ടോട്ടി ഇൻസ്പെക്ടർ പറഞ്ഞു. വധശ്രമം, പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുസ്ഥലത്ത് ആയുധമുപയോഗിച്ച് കൊണ്ടാ ഭീകരാന്തരീക്ഷം സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്.

Popular Stories

    Next Story