Top

'ഒരുപാട് മോഹിച്ച് വാങ്ങിയതാണ്'; സൈക്കിള്‍ എടുത്ത ചേട്ടന്‍മാര്‍ തിരികെ നല്‍കണമെന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ പോസ്റ്റര്‍

ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപത്തുളള മരത്തിലാണ് മോഷ്ടിക്കപ്പെട്ട സൈക്കിള്‍ തിരികെ നല്‍കണമെന്ന് അപേക്ഷിച്ചുകൊണ്ട് വിദ്യാര്‍ത്ഥി പോസ്റ്റര്‍ പതിച്ചത്

1 Dec 2022 9:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒരുപാട് മോഹിച്ച് വാങ്ങിയതാണ്; സൈക്കിള്‍ എടുത്ത ചേട്ടന്‍മാര്‍ തിരികെ നല്‍കണമെന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ പോസ്റ്റര്‍
X

കൊച്ചി: മോഷണം പോയ സൈക്കിള്‍ തിരികെ കിട്ടാന്‍ പോസ്റ്റര്‍ ഒട്ടിച്ച് വിദ്യാര്‍ത്ഥി. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപത്തുളള മരത്തിലാണ് മോഷ്ടിക്കപ്പെട്ട സൈക്കിള്‍ തിരികെ നല്‍കണമെന്ന് അപേക്ഷിച്ചുകൊണ്ട് വിദ്യാര്‍ത്ഥി പോസ്റ്റര്‍ പതിച്ചത്. തേവര എസ്എച്ച് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ സൈക്കിളാണ് മോഷണം പോയിരിക്കുന്നത്.

കത്ത് ഇങ്ങനെ: 'ഞാന്‍ പവേല്‍ സമിത്. തേവര എസ്എച്ച് സ്‌കൂളില്‍ പഠിക്കുന്നു. രാവിലെ സൈക്കിള്‍ ഇവിടെ വെച്ചിട്ടാണ് സ്‌കൂളില്‍ പോയത്. എന്നാല്‍ ഇന്നലെ തിരിച്ച് വന്നപ്പോഴേക്കും സൈക്കിള്‍ നഷ്ടപ്പെട്ടു. ഒരുപാട് മോഹിച്ച് വാങ്ങിയതാണ്. എടുത്ത ചേട്ടന്മാര്‍ തിരിച്ച് നല്‍കണമെന്ന് അപേക്ഷിക്കുന്നു,' സൈക്കിള്‍ തിരികെ ഏല്‍പ്പിക്കുന്നതിന് ബന്ധപ്പെടാനുളള മൊബൈല്‍ നമ്പറും പേരും പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മോഷണംപോയ സൈക്കിള്‍ തിരികെ കിട്ടാന്‍ വിദ്യാര്‍ത്ഥി പതിച്ച പോസ്റ്റര്‍ ഇപ്പാള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. കത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. തന്റെ സൈക്കിള്‍ തിരികെ കിട്ടുമെന്ന പ്രതീക്ഷയിലാണിപ്പോള്‍ വിദ്യാര്‍ത്ഥി.

STORY HIGHLIGHTS: Student put up a poster to get back his stolen bicycle

Next Story