പാലക്കാട് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാതായി; കണ്ടെത്തിയത് സ്കൂളില്‍ കെട്ടിയിട്ട നിലയില്‍
ഒമ്പത് മണിയോടെയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്
10 Nov 2022 5:11 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പാലക്കാട്: പാലക്കാട് ജില്ലയിലെ അലനെല്ലൂരില്‍ കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. സ്കൂളിന്റെ മുന്നാം നിലയിലാണ് പെണ്‍കുട്ടിയെ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. വൈകിട്ട് മുതല്‍ കുട്ടിയെ കാണാതായിരുന്നു.
നാട്ടുകാരും അധ്യാപകരും നടത്തിയ തെരച്ചിലിലാണ് സ്കൂളിന്റെ മൂന്നാം നിലയില്‍ വിദ്യാര്ത്ഥിനിനിയെ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ നാട്ടുകല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നാട്ടുകല്‍ എസ് ഐയുടെ നേതൃത്വത്തില്‍ കുട്ടിയുടെ വീട്ടില്‍ എത്തി മൊഴി രേഖപ്പെടുത്തുകയാണ്.
ഒമ്പത് മണിയോടെയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. എന്നാല്‍ കുട്ടിയുടെ ശരീരത്തില്‍ പിടിവലി നടന്നതിന്റെയോ ബലം പ്രയോഗിച്ചതിന്റെയോ പാടുകളില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
സാധാരണ നാല് മണിയോടെ വീട്ടിലെത്തേണ്ട കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ പരിഭ്രാന്തിയിലായി. വിവരമറിഞ്ഞ് നാട്ടുകാരും കുട്ടിക്കായി തെരച്ചില്‍ തുടങ്ങി. തുടര്‍ന്ന് നാലര മണിക്കൂറോളം നീണ്ട തെരച്ചിലിന് ശേഷമാണ് കുട്ടിയെ കണ്ടെത്താനായത്.
Story highlights: Student found in school by tied up on Palakkad