ഒറ്റപ്പാലത്ത് അഞ്ച് തെരുവ് നായ്ക്കള്‍ ചത്തനിലയില്‍; വിഷം ഉളളില്‍ ചെന്നതായി നിഗമനം
സംഭവത്തില്‍ നാട്ടുകാര്‍ പൊലീസില്‍ പരാതി നല്കി
4 Dec 2022 3:48 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പാലക്കാട്: ഒറ്റപ്പാലത്ത് റോഡിന്റെ പലയിടങ്ങളില്‍ നിന്നായി തെരുവ് നായ്ക്കളെ ചത്തനിലയില്‍ കണ്ടെത്തി. നഗരസഭാ പരിധിയില്‍ വരുന്ന റോഡില്‍ നിന്നും അഞ്ച് നായ്ക്കളെയാണ് ഇത്തരത്തില്‍ കണ്ടെത്തിയത്. പാലക്കാട് കാരിക്കോട്ടാണ് സംഭവം. വിഷം ഉളളില്‍ ചെന്നാതാണ് മരണ കാരണം എന്നാണ് നിഗമനം. സംഭവത്തില്‍ നാട്ടുകാര്‍ പൊലീസില്‍ പരാതി നല്കി.
വിഷം ഉളളില്‍ ചെന്ന് മരിച്ച തെരുവ് നായ്ക്കളെ പ്രദേശവാസികള്‍ ചേര്‍ന്ന് കുഴിച്ചിടുകയായിരുന്നു. സംസ്ഥാനത്ത് തെരുവ്നായ ശല്ല്യം രൂക്ഷമായി തുടരുന്നതിനിടെയാണ് പാലക്കാട്ടെ പുതിയ സംഭവം. മാസങ്ങള്‍ക്ക് മുമ്പ് കോട്ടയം ജില്ലയില്‍ 12 തെരുവ് നായ്ക്കളെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.
ഇതിന് സമാനമായി തൃപ്പൂണിത്തുറയില്‍ തെരുവ് നായ്ക്കള്‍ വിഷം ഉളളില്‍ ചെന്ന് മരിച്ച നിലയിലും കോട്ടയത്ത് നായ്ക്കളെ കെട്ടിത്തൂക്കിയ നിലയിലും കണ്ടെത്തിയിരുന്നു. ഇതിന് പുറമെ പട്ടാമ്പിയില്‍ ചിത്രകാരി ദുര്‍ഗ മാലതിയുടെ വളര്‍ത്തുനായയുടെ കണ്ണുകള്‍ ചൂഴ്ന്നെടുത്ത സംഭവം വലിയ ചര്‍ച്ചയായിരുന്നു.
STORY HIGHLIGHTS: Stray dogs were found dead at Ottapalam