Top

എറണാകുളത്ത് റെയില്‍വെ പാളത്തില്‍ കരിങ്കല്ലുകള്‍; മനപ്പൂര്‍വം എടുത്ത് വച്ചതെന്ന് പൊലീസ്

26 Feb 2022 1:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എറണാകുളത്ത് റെയില്‍വെ പാളത്തില്‍ കരിങ്കല്ലുകള്‍; മനപ്പൂര്‍വം എടുത്ത് വച്ചതെന്ന് പൊലീസ്
X

എറണാകുളത്ത് റെയില്‍വെ പാളത്തില്‍ കരിങ്കല്ലുകള്‍. കൊച്ചി നഗരത്തിലെ പൊന്നുരുന്നിയിലാണ് ട്രാക്കില്‍ കരിങ്കല്ലുകള്‍ കണ്ടെത്തിയത്. പുലര്‍ച്ചെ ഇതുവഴി കടന്നുപോയ ചരക്ക് ട്രെയിനിലെ ലോക്കോ പൈലറ്റാണ് കല്ലുകള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത്.

ലോക്കോ പൈലറ്റ് നല്‍കിയ വിവരമനുസരിച്ച് പൊലീസ് സ്ഥലത്ത് എത്തി പാളത്തിലെ കല്ലുകള്‍ നീക്കി. എന്നാല്‍ മനപ്പൂര്‍വം എടുത്ത് വച്ചതാണ് കരിങ്കല്ലുകള്‍ എന്നാണ് പൊലീസ് ഇത് സംബന്ധിച്ച നല്‍കുന്ന വിവരം.

STORY HIGHLIGHTS: stone on the railway tracks at Ernakulam

Next Story