Top

രാത്രികാലങ്ങളിലിറങ്ങി ഇരുചക്ര വാഹനങ്ങൾ മോഷ്ടിക്കുന്നത് പതിവ്; പ്രതികളെ വലയിലാക്കി പൊലീസ്

അറസ്റ്റ് ചെയ്ത ജോഷിത്തിനെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു

26 Jan 2023 3:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാത്രികാലങ്ങളിലിറങ്ങി ഇരുചക്ര വാഹനങ്ങൾ മോഷ്ടിക്കുന്നത് പതിവ്; പ്രതികളെ വലയിലാക്കി പൊലീസ്
X

കോഴിക്കോട്: രാത്രികാലങ്ങളിൽ വീടുകളിലും വ്യാപാരസ്ഥാപനങ്ങളുടെ പരിസരങ്ങളിലും നിർത്തിയിടുന്ന മോട്ടോർ വാഹനങ്ങൾ കടത്തിക്കൊണ്ടുപോവുന്ന പ്രതികൾ പിടിയിൽ. കരുവിശ്ശേരിമുണ്ടിയാടിതാഴം ജോഷിത്തിനെയും(30) പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നടക്കാവ് പൊലീസ് ഇൻസ്പെക്ടർ പി കെ ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

കിഴക്കെ പറമ്പത്ത് ഹൗസ്, കാരപറമ്പ് ജിഷിത്ത് ലാൽ എന്നയാളുടെ വീടിന്റെ മുറ്റത്ത് നിർത്തിയിട്ടിരുന്ന ചുവന്ന കളർ ജുപീറ്റർ സ്കൂട്ടർ പ്രതികൾ ജനുവരി ആറാം തീയതി പുലർച്ചെ മോഷ്ടിച്ചിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെയും വിവിധ സിസിടിവി ​ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെ നടക്കാവ് പൊലീസ് പിടികൂടിയത്. ഇതിനുമുമ്പും നിരവധി കേസുകളിലെ പ്രതികളായിരുന്നു ഇവരെന്ന് പൊലീസ് വ്യക്തമാക്കി.

പ്രതികൾ മോഷ്ടിച്ച സ്കൂട്ടർ കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത ജോഷിത്തിനെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടിയെ ജ്യുവനൈൽ കോടതിയിൽ ഹാജരാക്കി. നടക്കാവ് പൊലീസ് സബ് ഇൻസ്പെക്ടറായ കൈലാസ് നാഥ് എസ് ബി, അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടറായ ശശികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എം വി ശ്രീകാന്ത്, സജീവൻ എം കെ ഹരീഷ് കുമാർ സി, ലെനീഷ് പി എം ജിത്തു, ബബിത്ത് കുറുമണ്ണിൽ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

STORY HIGHLIGHTS: steal two wheelers at night police arrested two people

Next Story