Top

എഴുന്നേറ്റ് നിന്ന് ഡാന്‍സ് കളിച്ച് അപകടമുണ്ടാകും വിധം ഡ്രൈവിംഗ്; വീഡിയോയില്‍ ജോമോന്‍ ആണോയെന്ന് പൊലീസ് പരിശോധിക്കുന്നു

അതേസമയം വടക്കഞ്ചേരി അപകടത്തില്‍ ഡ്രൈവര്‍ ജോമോനെതിരെ പുതിയ വകുപ്പ് ചുമത്തി നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്

7 Oct 2022 8:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എഴുന്നേറ്റ് നിന്ന് ഡാന്‍സ് കളിച്ച് അപകടമുണ്ടാകും വിധം ഡ്രൈവിംഗ്; വീഡിയോയില്‍ ജോമോന്‍ ആണോയെന്ന് പൊലീസ് പരിശോധിക്കുന്നു
X

പാലക്കാട്: എഴുന്നേറ്റ് നിന്ന് ഡാന്‍സ് കളിച്ച് അശ്രദ്ധയോടെ വാഹനമോടിക്കുന്ന ഡ്രൈവറുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ടൂറിസ്റ്റ് ബസ് ഡ്രൈവറായ ഇയാള്‍ പാട്ടിനൊപ്പം നൃത്തം വെച്ച് വാഹനമോടിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. വടക്കഞ്ചേരി അപകടത്തിന് കാരണമായ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്റെ അഭ്യാസം എന്ന കുറിപ്പോടെയാണ് പല ഫേസ്ബുക്ക് അക്കൗണ്ടുകളും വീഡിയോ പങ്കുവെക്കുന്നത്

പാലക്കാട് വടക്കഞ്ചേരിയില്‍ നടന്ന അപകട വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. എന്നാല്‍ അപകടമുണ്ടാകും വിധം ഇത്തരത്തില്‍ വാഹനമോടിക്കുന്ന ആള്‍ ജോമോന്‍ തന്നെയാണോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.

അതേസമയം വടക്കഞ്ചേരി അപകടത്തില്‍ ഡ്രൈവര്‍ ജോമോനെതിരെ പുതിയ വകുപ്പ് ചുമത്തി നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. ജോമോന്റെ രക്തസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അപകടസമയത്ത് മദ്യപിച്ചിരുന്നോ എന്ന് സ്ഥിരീകരിക്കാനാണ് ഇത്. കാക്കനാട് ലാബിലേക്കാണ് രക്തസാമ്പിള്‍ അയച്ചിരിക്കുന്നത്.

വാഹന ഉടമയുടെ ഭാഗത്ത് പിഴവുണ്ടായിട്ടുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ഉച്ചയ്ക്ക് ശേഷം ജോമോനേയും കൊണ്ട് തെളിവെടുപ്പ് നടത്തും. ഇയാളുടെ മുന്‍കാല പശ്ചാത്തലം ഉള്‍പ്പടെ പരിശോധിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.

Story highlights: Stand up dancing and dangerous driving by tourist bus driver

Next Story