Top

ജീവസ്സുറ്റ കഥാപാത്രങ്ങളെ ഭദ്രമാക്കിയ നടിയെ മലയാള സിനിമയ്ക്ക് നഷ്ടമായി; കെ പി എ സി ലളിതയുടെ നിര്യാണത്തിൽ അനുശോചിച്ച് നിയമസഭാ സ്പീക്കർ

ജീവസ്സുറ്റ കഥാപാത്രങ്ങളെ തനതു ശൈലിയിൽ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയം കീഴടക്കിയ മികച്ച നടിയെയാണ് മലയാള സിനിമയ്ക്ക് നഷ്ടമായിരിയ്ക്കുന്നതെന്ന് സ്പീക്കർ അനുസ്മരിച്ചു

22 Feb 2022 6:26 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജീവസ്സുറ്റ കഥാപാത്രങ്ങളെ ഭദ്രമാക്കിയ നടിയെ മലയാള സിനിമയ്ക്ക് നഷ്ടമായി; കെ പി എ സി ലളിതയുടെ നിര്യാണത്തിൽ അനുശോചിച്ച് നിയമസഭാ സ്പീക്കർ
X

കെ പി എ സി ലളിതയുടെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എം ബി രാജേഷ് അനുശോചിച്ചു. ജീവസ്സുറ്റ കഥാപാത്രങ്ങളെ തനതു ശൈലിയിൽ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയം കീഴടക്കിയ മികച്ച നടിയെയാണ് മലയാള സിനിമയ്ക്ക് നഷ്ടമായിരിയ്ക്കുന്നതെന്ന് സ്പീക്കർ അനുസ്മരിച്ചു. നാടകാനുഭവങ്ങളുമായി സിനിമയിൽ എത്തിയതുകൊണ്ടാവാം കെ പി എ സി ലളിത അഭിനയിക്കുകയാണ് എന്ന് ഒരിക്കലും തോന്നാതിരുന്നത്. അവർ കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നുവെന്നും സ്പീക്കർ അനുസ്മരിച്ചു. കുടുംബാംഗങ്ങളുടേയും ബന്ധുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നതായി സ്പീക്കറും അറിയിച്ചു.

കരള്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന കെപിഎസി ലളിത ഇന്ന് രാത്രി 11 മണിയോടെ തൃപ്പൂണിത്തറയിലെ സ്വവസതിയിലാണ് അന്തരിച്ചത്. നിരവധി ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സ്വയം വരം, അനുഭവങ്ങള്‍ പാളിച്ചകള്‍, ചക്രവാളം, കൊടിയേറ്റം, പൊന്‍മുട്ടയിടുന്ന താറാവ്, വെങ്കലം, ദശരഥം, ഗോഡ്ഫാദര്‍, വടക്കു നോക്കി യന്ത്രം, അനിയത്തിപ്രാവ്, അമരം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. 550ലേറെ സിനിമകളില്‍ അഭിനയിച്ചു. സ്വയം വരം, അനുഭവങ്ങള്‍ പാളിച്ചകള്‍, ചക്രവാളം, കൊടിയേറ്റം, പൊന്‍മുട്ടയിടുന്ന താറാവ്, വെങ്കലം, ദശരഥം, ഗോഡ്ഫാദര്‍, വടക്കു നോക്കി യന്ത്രം, അനിയത്തിപ്രാവ്, അമരം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. 550ലേറെ സിനിമകളില്‍ അഭിനയിച്ചു. കേരള സം​ഗീത നാടക അക്കാദമി ചെയർപേഴ്സണായിരുന്നു.

യഥാർത്ഥ പേര്-മഹേശ്വരി അമ്മ. കെ.പി.എ.സി.-യുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. 1978-ൽ ചലച്ചിത്ര സംവിധായകൻ ഭരതന്‍റെ സഹധർമ്മിണിയായി. രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. മകൻ സിദ്ധാർഥ് ഭരതൻ ചലച്ചിത്ര നടനാണ്.

Story highlights: Speaker of the Legislative Assembly condoles on the death of KPAC Lalitha

Next Story