Top

അടിയന്തര പ്രമേയത്തിന് അനുമതി ഇല്ല; സഭ ഇന്നും പ്രക്ഷുബ്ധം

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അതിക്രമം വര്‍ധിക്കുന്നുവെന്ന വിഷയത്തില്‍ ഉമാ തോമസ് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

15 March 2023 5:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അടിയന്തര പ്രമേയത്തിന് അനുമതി ഇല്ല; സഭ ഇന്നും പ്രക്ഷുബ്ധം
X

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സഭ ഇന്നും പ്രക്ഷുബ്ധം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അതിക്രമം വര്‍ധിക്കുന്നുവെന്ന വിഷയത്തില്‍ ഉമാ തോമസ് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

പ്രമേയത്തിന് അടിയന്തിര സ്വഭാവമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചത്. ഇതേ തുടര്‍ന്നാണ് പ്രതിപക്ഷം തുടര്‍ച്ചയായ മൂന്നാം ദിവസവും നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. സ്പീക്കര്‍ നീതി പാലിക്കണമെന്ന ബാനറുമായാണ് പ്രതിപക്ഷ പ്രതിഷേധം.

ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിന് താഴെ സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. ഈ വിഷയം ചര്‍ച്ച ചെയ്തില്ലെങ്കില്‍ എന്തിനാണ് സഭയെന്നും അദ്ദേഹം ചോദിച്ചു.

STORY HIGHLIGHTS: Speaker denied permission for oppositions notice for resolution

Next Story