Top

ട്രെയ്നിൽ മദ്യം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സൈനികൻ അറസ്റ്റിൽ

വ്യാഴാഴ്ച വൈകിട്ട് രാജധാനി എക്സ്പ്രസിലായിരുന്നു ആക്രമണം

18 March 2023 10:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ട്രെയ്നിൽ മദ്യം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സൈനികൻ അറസ്റ്റിൽ
X

ആലപ്പുഴ: ട്രെയിനിൽ മലയാളി വിദ്യാർത്ഥിനിയെ സൈനികൻ മദ്യം നൽകി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പത്തനംതിട്ട കടപ്ര സ്വദേശിയായ സൈനികൻ പ്രതീഷ് കുമാറിനെ അറസ്റ്റ് ചെയ്തു. ഉഡുപ്പിയിൽ നിന്ന് ട്രെയിനിൽ കയറിയ യുവതിയുമായി സൗഹൃദം സ്ഥാപിച്ച് മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ആലപ്പുഴ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച വൈകിട്ട് രാജധാനി എക്സ്പ്രസിലായിരുന്നു ആക്രമണം. വിദ്യാർത്ഥിനിയുടെ ഭർത്താവ് ആണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്. ഒരു മാസമായിട്ട് യുവതി വിഷാദ രോ​ഗത്തിന് ചികിത്സയിലായിരുന്നു. ഈ അവസരം മുതലെടുത്താണ് പ്രതി പീഡിപ്പിച്ചത്. മദ്യം നൽകിയതിനെ തുടർന്ന് അബോധാവസ്ഥയിലായ യുവതിയെ സൈനികൻ ലൈം​ഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

ആദ്യം തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലാണ് പരാതി നൽകിയത്. പിന്നീട് പരാതി ആലപ്പുഴ പൊലീസിന് കൈമാറുകയായിരുന്നു. പ്രതിയെ ഇന്ന് വൈകിട്ട് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

STORY HIGHLIGHTS: Soldier is Arrested in Aappuzha

Next Story