ട്രെയിനില്‍ വെച്ച് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന് പരാതി; സൈനികൻ പിടിയിൽ
വ്യാഴാഴ്ച രാത്രി രാജധാനി എക്സ്പ്രസിലായിരുന്നു സംഭവം
18 March 2023 6:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആലപ്പുഴ: ട്രെയിനില്‍ വെച്ച് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സൈനികൻ അറസ്റ്റിൽ. മാന്നാര്‍ സ്വദേശി പ്രതീഷ് കുമാര്‍ ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി രാജധാനി എക്സ്പ്രസിലായിരുന്നു സംഭവം.
ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. മണിപ്പാൽ സർവകാലാശായിലെ മലയാളി വിദ്യാർത്ഥിനിയെയാണ് ഇയാൾ പീഡിപ്പിച്ചത്. പ്രതീഷ് കുമാര്‍ കശ്മീരിലെ സൈനികനാണ്. ഇയാൾ തിരികെ നാട്ടിലേക്ക് വരുന്നതിനിടെയാണ് സംഭവം.
STORY HIGHLIGHTS: soldier arrested in alappuzha
Next Story