സോളാര്‍ പീഡനം: ഹൈബി ഈഡനെ സിബിഐ ചോദ്യം ചെയ്തു
കൊച്ചിയില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍.
13 May 2022 11:53 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: സോളാര്‍ പീഡന കേസില്‍ ഹൈബി ഈഡന് എംപിയെ സിബിഐ അന്വേഷണ സംഘം ചോദ്യം ചെയ്തു. കൊച്ചിയില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍.
2013ല്‍ എംഎല്‍എ ഹോസ്റ്റലിലെ നിള ബ്ലോക്കില്‍ മുപ്പത്തിനാലാം നമ്പര്‍ മുറിയില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. കഴിഞ്ഞ മാസം ആദ്യം അന്വേഷണ സംഘം പരാതിക്കാരിയുമായി ഈ മുറിയില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈബി ഈഡനെ ചോദ്യം ചെയ്തിരിക്കുന്നത്.
പീഡന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ള കുട്ടിക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം സിബിഐ യൂണിറ്റ് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Next Story