Top

സതീശനെതിരായ വീഡിയോ; യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വിശദീകരണം

വീഡിയോയുമായി ബന്ധപ്പെട്ട എല്ലാ ആളുകളെയും കുറിച്ച് അന്വേഷിക്കണമെന്നും ഐടി നിയമപ്രകാരം കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ്

13 Nov 2021 3:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സതീശനെതിരായ വീഡിയോ; യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വിശദീകരണം
X

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ വിശദീകരണവുമായി യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി.എസ് രാജേന്ദ്രപ്രസാദ്. വീഡിയോയില്‍ കാണുന്ന സ്ത്രീയുമായി തനിക്ക് മുന്‍പരിചയമില്ലെന്നും അവരുടെ ഭര്‍ത്താവ് കോണ്‍ഗ്രസില്‍ നിന്ന് അകന്ന വ്യക്തിയാണെന്നും രാജേന്ദ്രപ്രസാദ് പറഞ്ഞു. വിഷയത്തില്‍ തന്നെ കുടുക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നതെന്നും നുണ പരിശോധനയ്ക്ക് താന്‍ തയ്യാറാണെന്നും രാജേന്ദ്രപ്രസാദ് വ്യക്തമാക്കി.

രാജേന്ദ്രപ്രസാദ് പറഞ്ഞത്: ''ആ സ്ത്രീയെ മുന്‍പരിചയമില്ല. അവരുടെ ഭര്‍ത്താവ് കോണ്‍ഗ്രസില്‍നിന്ന് അകന്നുനിന്ന വ്യക്തിയാണ്. ഈ സമയം അയാളുടെ സഹോദരന്‍ നടത്തുന്ന സ്ഥാപനം നഗരസഭ അടച്ചുപൂട്ടി. ഈ വാര്‍ത്ത നല്‍കാന്‍ സഹായിക്കുമോ എന്ന് അഭ്യര്‍ഥിച്ച് ഒരുവര്‍ഷം മുമ്പാണ് അവര്‍ വിളിച്ചത്. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പോടെ സ്ത്രീയുടെ ഭര്‍ത്താവ് കോണ്‍ഗ്രസില്‍ സജീവമായി. കഴിഞ്ഞമാസം ഒടുവില്‍ വിളിച്ച് ഒരു വീഡിയോ തയ്യാറാക്കിയെന്ന് പറഞ്ഞു. അത് എന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് വാട്‌സാപ്പിലേക്ക് വീഡിയോ അയച്ചു. അതു ഞാന്‍ കളഞ്ഞശേഷവും അവര്‍ വീണ്ടും അയച്ചു. എന്നാല്‍ ആ വീഡിയോ ഞാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടില്ല. മറ്റാര്‍ക്കും അയച്ചിട്ടുമില്ല. എന്നെ ബോധപൂര്‍വം കുടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. സംഭവത്തില്‍ നുണപരിശോധന തയ്യാറാണ്.''

കഴിഞ്ഞ ആഴ്ചയാണ് സതീശനെതിരെ സോഷ്യല്‍മീഡിയയില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടത്. കോണ്‍ഗ്രസിന്റെ മുന്‍ പ്രാദേശിക നേതാവിന്റെ കുടുംബാംഗം കൂടിയായ സ്ത്രീ സതീശനെതിരെ മോശം പരാമര്‍ശങ്ങളാണ് വീഡിയോയിലൂടെ നടത്തുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സതീശന്‍ മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. വീഡിയോയുമായി ബന്ധപ്പെട്ട എല്ലാ ആളുകളെയും കുറിച്ച് അന്വേഷിക്കണമെന്നും ഐടി നിയമപ്രകാരം കേസെടുക്കണമെന്നുമാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്.

Next Story

Popular Stories