Top

എസ്എൻഡിപി യോ​ഗം തെരഞ്ഞെടുപ്പ് മാറ്റി വെച്ചു; തീരുമാനം പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കിയതോടെ

25 Jan 2022 6:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എസ്എൻഡിപി യോ​ഗം തെരഞ്ഞെടുപ്പ് മാറ്റി വെച്ചു; തീരുമാനം പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കിയതോടെ
X

പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ എസ്എൻഡിപി യോ​ഗം തെരഞ്ഞെടുപ്പും പൊതുയോ​ഗവും മാറ്റിവെച്ചു. അടുത്ത മാസം അഞ്ചിന് നടത്താനിരുന്ന തെരഞ്ഞെടുപ്പ് ഇനി ഒരു അറിയിപ്പുണ്ടാവുന്നത് വരെ മാറ്റി വെച്ചതായി ചീഫ് റിട്ടേണിം​ഗ് ഓഫീസർ ബി ജി ഹരീന്ദ്രനാഥ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് എസ്എന്‍ഡിപി യോഗത്തിലെ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കിയത്. ഇതോടെ 200 അംഗങ്ങള്‍ക്ക് ഒരു വോട്ട് എന്നുള്ള വ്യവസ്ഥയാണ് ഇല്ലാതായത്. ഇനി എല്ലാ അംഗങ്ങള്‍ക്കും വോട്ട് രേഖപ്പെടുത്താനാവും. എസ്എന്‍ഡിപി ഭരണസമിതിയുടെ കാലാവധി അഞ്ച് വര്‍ഷമാക്കിയ നടപടിയും ഹൈക്കോടതി റദ്ദാക്കി. ഇതോടെ ഭരണ സമിതിയുടെ കാലാവധി മൂന്ന് വര്‍ഷമായി ചുരുങ്ങി. കമ്പനി നിയമം അനുസരിച്ച് കേന്ദ്രം നല്‍കിയ പ്രത്യേക ഇളവിനൊപ്പം 1999 ലെ ബൈലോ ഭേദഗതിയും ഹൈക്കോടതി റദ്ദാക്കി.

വെള്ളാപ്പള്ളി നടേശനും സംഘത്തിനും കനത്ത തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്നാണ് വിലയിരുത്തല്‍. പ്രാതിനിത്യ വോട്ടവകാശം ചോദ്യം ചെയ്ത ഹര്‍ജികള്‍ പരിഗണിച്ചാണ് ഉത്തരവ്. പതിനായിരത്തോളം അംഗങ്ങളാണ് എസ്എന്‍ഡിപിയില്‍ ഉള്ളത്. അതായത് 200 അംഗങ്ങളുള്ള ഒരു യുണിറ്റിന് ഒരു വോട്ട് എന്നതാണ് രീതി.

Next Story