കേന്ദ്രവുമായി ചര്‍ച്ചക്ക് അഞ്ചംഗസമിതി; സമരം തുടരുമെന്ന് കിസാന്‍ മോര്‍ച്ച
കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ അനുകൂല തീരുമാനമായതിനാല്‍ മാത്രം ഉപരോധ സമരം പിന്‍വലിക്കാനാണ് സംഘടനയുടെ ആലോചന.
4 Dec 2021 12:14 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതിയുമായി ചര്‍ച്ച നടത്തുന്നതിനായി അഞ്ചംഗ സമിതിയെ രൂപീകരിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച. മിനിമം താങ്ങുവില ഉള്‍പ്പെടെയുടെ കര്‍ഷക ആവശ്യങ്ങള്‍ സമിതി കേന്ദ്രസര്‍ക്കാര്‍ സമിതിക്ക് മുന്നില്‍ വെക്കും. ഗുര്‍നാം സിംഗ് ചാഡുനി, ബാല്‍ബീര്‍ സിംഗ് രാജേവാല്‍, യുദ്ധ്വീര്‍ സിംഗ്, അശോക് ദവാലേ, ശിവകുമാര്‍ കക്ക എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. സിംഘുവില്‍ സംഘടിപ്പ് സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തിലാണ് സമിതിയെ തീരുമാനിച്ചത്. ഇന്നത്തെ യോഗ തീരുമാനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ അറിയിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു. അടുത്ത യോഗം ഡിസംബര്‍ 7 ന് നടക്കും.
കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ അനുകൂല തീരുമാനമായതിനാല്‍ മാത്രം ഉപരോധ സമരം പിന്‍വലിക്കാനാണ് സംഘടനയുടെ ആലോചന.
'കഴിഞ്ഞ ദിവസം വൈകി അമിത് ഷായുമായി സംസാരിച്ചിരുന്നു. കാര്‍ഷിക ബില്ലുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ കര്‍ഷകരുടെ മറ്റ് ആവശ്യങ്ങളും ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സര്‍ക്കാരുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒരു സമിതി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. അത് പ്രകാരമാണ് അഞ്ചംഗസമിതി രൂപീകരിച്ചത്.' സമിതി അംഗം യുദ്ധവീര്‍ സിംഗ് അറിയിച്ചു.