Top

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ വിരമിക്കുന്നു; പ്രണബ് ജ്യോതിനാഥിന് ചുമതല

ശിവശങ്കര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായി മാറി

25 Jan 2023 3:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ വിരമിക്കുന്നു; പ്രണബ് ജ്യോതിനാഥിന് ചുമതല
X

തിരുവനന്തപുരം: മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കര്‍ ഈ മാസം 31-ന് സർവ്വീസില്‍ നിന്നും വിരമിക്കും. ശിവശങ്കര്‍ വിരമിക്കേണ്ടത് ചൊവ്വാഴ്ചയായിരുന്നെങ്കിലും ഈ മാസം 31 വരെ അദ്ദേഹത്തിന് തുടരാം.

ഡെപ്യൂട്ടി കളക്ടറായാണ് ശിവശങ്കർ സർവീസിൽ പ്രവേശിച്ചത്. തുടർന്ന് 1995 ൽ ഐ എ എസ് ലഭിച്ചു. പിന്നീട് ശിവശങ്കര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായി മാറി. ഒട്ടേറെ ആരോപണങ്ങളിൽ ശിവശങ്കർ കുടുങ്ങുകയും ജയിൽവാസത്തിലേക്ക് എത്തിക്കുകയുമായിരുന്നു. സ്പ്രിംക്ലര്‍ കരാര്‍ വിവാദം, ലൈഫ് മിഷന്‍, സ്വര്‍ണക്കടത്ത് തുടങ്ങി നിരവധി ആരോപണങ്ങളിൽ അദ്ദേ​ഹം കുടുങ്ങിയിരുന്നു.

സ്വർണക്കടത്ത് കേസിനെ തുടർന്ന് 2020 ജൂലായ് ഒന്നിന് അദ്ദേഹം സസ്‌പെന്‍ഷനിലായി. തിരിച്ച് സർവീസിൽ എത്താൻ ഒരുവര്‍ഷവും അഞ്ചുമാസവും കഴിഞ്ഞു. നിലവിൽ അദ്ദേഹം കായിക- യുവജനകാര്യം സെക്രട്ടറിയുടെയും മൃഗസംരക്ഷണവകുപ്പിന്റെയും ചുമതല വഹിക്കുകയാണ്. ശിവശങ്കർ വിരമിക്കുന്നതോടെ പ്രണബ് ജ്യോതിനാഥിനെ ചുമതലക്കായി സര്‍ക്കാര്‍ ചൊവ്വാഴ്ച നിയമിച്ചു.

STORY HIGHLIGHTS: sivasankar to retire from service pranab jyotinath is in charge

Next Story