Top

സില്‍വര്‍ ലൈനിന് വേണ്ടത് 1383 ഹെക്ടര്‍ ഭൂമി, ചെലവിന്‍റെ 52.7% വായ്പ; പ്രതീക്ഷിക്കുന്ന ദിവസ വരുമാനം 6 കോടി

15 Jan 2022 11:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സില്‍വര്‍ ലൈനിന് വേണ്ടത് 1383 ഹെക്ടര്‍ ഭൂമി, ചെലവിന്‍റെ 52.7% വായ്പ; പ്രതീക്ഷിക്കുന്ന ദിവസ വരുമാനം 6 കോടി
X

കേരള സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈനിന്റെ ഡീറ്റൈല്‍ഡ് പ്രൊജക്റ്റ് റിപ്പോര്‍ട്ടിലുള്ളത് (ഡിപിആര്‍) വിശദമായ വിവരങ്ങള്‍. പദ്ധതിയുടെ എല്ലാവശങ്ങളും വിശദീകരിക്കുന്നതാണ് സര്‍ക്കാര്‍ പുറത്തുവിട്ട ഡീറ്റൈല്‍ഡ് പ്രോജക്റ്റ് റിപ്പോര്‍ട്ടിലുള്ളത്. ദ്രുത പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടുള്‍പ്പെടെയാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഗ്രാഫിക് സ്റ്റഡി റിപ്പോര്‍ട്ടും ഡിപിആറിന്റെ കൂടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരത്തെ കൊച്ചുവേളിയില്‍ നിന്നും തുടങ്ങി കാസറഗോഡ് വരെ 530.6 കിലോ മീറ്റര്‍ ദൂരത്തില്‍ ഒരുങ്ങുന്ന പദ്ധതിക്കായി 1383 ഹെക്ടര്‍ ഭൂമിയാണ് ആവശ്യമായി വരുമെന്നാണ് ഡിപിആര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ 13 കിലോ മീറ്റര്‍ ദൂരം പാത പാലങ്ങളിലൂടെയും 11 കിലോ മീറ്റര്‍ തുരങ്കവും ഉള്‍പ്പെടുന്നു. അവശ്യമായ ഭുമിയുടെ 1198 ഹെക്ടര്‍ സ്വകാര്യ വ്യക്തികളില്‍ നിന്നും ഏറ്റെടുക്കേണ്ടി വരുമ്പോള്‍

185 ഹെക്ടര്‍ റെയില്‍വേയുടെ ഭൂമിയിലൂടെയും കടന്നു പോവുന്നു. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഭൂമി ആവശ്യമായി വരിക. സില്‍വര്‍ ലൈനിന്റെ വര്‍ക്ക് ഷോപ്പും ജില്ലയില്‍ തന്നെയായിരിക്കും.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയാണ് ആദ്യഘട്ടത്തില്‍ പാത ഒരുങ്ങുക. പാത സജ്ജമാക്കുമ്പോള്‍ പ്രതീക്ഷിക്കുന്ന ദിവസ വരുമാനം 6 കോടിയാണെന്നും രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിദിനം 20 മിനിറ്റ് ഇടവേളയില്‍ 37 സര്‍വീസുകള്‍ നടത്തുമെന്നാണ് ഡിപിആര്‍ പറയുന്നത്. പ്രതിദിനം 80,000 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത് എന്നും ഡിപിആര്‍ പറയുന്നു. പാതയുടെ ഇരുവശവും പ്രതിരോധ വേലികള്‍ കെട്ടി സുരക്ഷിതമാക്കിയായിരിക്കും പദ്ധതി ഒരുങ്ങുക. നിര്‍മാണ സമയത്ത് ചില പ്രദേശങ്ങളില്‍ സ്വാഭാവിക നീരൊഴുക്ക് തടസപ്പെട്ടേക്കാമെന്നും ഡിപിആര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, പൊളിക്കേണ്ട കെട്ടിടങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍, പദ്ധതി പ്രദേശത്തെ സസ്യജാലങ്ങളുടെ വിശദാംശങ്ങളും ഉള്‍പ്പെട്ടതാണ് ആറ് വാല്യങ്ങളായി 3776 പേജുകളിലായുള്ള വിശദമായ ഡിപിആര്‍. സില്‍വല്‍ ലൈനിന് സ്റ്റാന്‍ഡേര്‍ഡ് ഗേജ് പ്രഖ്യാപിച്ചത് അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണെന്നും ഡിപിആര്‍ വ്യക്തമാക്കുന്നു. ഇന്ന് പരിസ്ഥിതി ആഘാത പഠനം ഇന്ന് ആരംഭിക്കാനിരിക്കെയാണ് ഇന്ന് ഡിപിആര്‍ പുറത്ത് വിടുന്നത്. പൊളിക്കേണ്ട കെട്ടിടങ്ങളുടെ വിവരങ്ങള്‍, പരിസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍, സ്റ്റേഷനുകള്‍ക്കിടയിലെ ദൂരം തുടങ്ങി വിശദമായ വിവരങ്ങള്‍ ഡിപിആറില്‍ പറയുന്നു.

ഡിപിആര്‍ പുറത്ത് വിഷയത്തില്‍ മുഖ്യമന്ത്രിക്ക് എതിരെ ആവകാശ ലംഘന നോട്ടീസ് ഉള്‍പ്പെരെ സമര്‍പ്പിക്കപ്പെട്ടരിന്നു. നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് കാട്ടിയായിരുന്നു പ്രതിപക്ഷം അവകാശ ലംഘന നോട്ടീസ് നല്‍കിയത്. അന്‍വര്‍ സാദത്ത് എംഎല്‍എയാണ് അവകാശ ലംഘന നോട്ടീസ് നല്‍കിയത്.

Next Story

Popular Stories