Top

'ലോട്ടറി ചൂതാട്ടത്തിന്റെ പരിധിയില്‍, പിരിച്ച നികുതി സിക്കിമിന് കൈമാറേണ്ട'; കേരളത്തിന് ആശ്വാസമായി സുപ്രീം കോടതി

23 March 2022 8:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലോട്ടറി ചൂതാട്ടത്തിന്റെ പരിധിയില്‍, പിരിച്ച നികുതി സിക്കിമിന് കൈമാറേണ്ട; കേരളത്തിന് ആശ്വാസമായി സുപ്രീം കോടതി
X

ന്യൂഡല്‍ഹി: സിക്കിം ലോട്ടറി നികുതി കേസില്‍ സംസ്ഥാന സര്‍ക്കാരിന് ആശ്വാസമായി സുപ്രീം കോടതിയുടെ വിധി. പേപ്പര്‍ ലോട്ടറി നിയമപ്രകാരം സിക്കിം ലോട്ടറിക്ക് നികുതി ഏര്‍പ്പെടുത്തി പിരിച്ച പണം കേരളം സിക്കിമിന് കൈമാറണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ലോട്ടറി ചൂതാട്ടത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ സംസ്ഥാനത്തിന് നികുതി പിരിക്കാമെന്ന് വ്യക്തമാക്കിക്കണ്ടാണ് സുപ്രീം കോടതിയുടെ വിധി. 2005 ലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പിരിച്ച നികുതി സിക്കിമിന് കൈമാറണം എന്നായിരുന്നു നേരത്തെ കേസില്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്.

ഒരു സംസ്ഥാനത്തിന്റെ സംരംഭത്തിനുമേല്‍ മറ്റൊരു സംസ്ഥാനത്തിനു നികുതി ഏര്‍പ്പെടുത്താന്‍ ആകില്ല. ലോട്ടറി കേന്ദ്ര വിഷയം ആയതിനാല്‍ സംസ്ഥാന നിയമസഭയ്ക്ക് നികുതി ചുമത്തി കൊണ്ടുള്ള നിയമം പാസ്സാക്കാന്‍ കഴിയില്ല എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു വിഷയത്തില്‍ ഹൈക്കോടതി ഉത്തരവ്. എന്നാല്‍ ചൂതാട്ടത്തിന്റെ പരിധിയിലുള്ളതാണ് പേപ്പര്‍ ലോട്ടറി. അതിനാല്‍ സംസ്ഥാനത്തിന് നികുതി ചുമത്തി കൊണ്ടുള്ള നിയമം പാസ്സാക്കാം. എന്നും ആയിരുന്നു കേരളത്തിന്റെ പ്രധാന വാദം.

ഈ വാദം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. ജസ്റ്റിസ്മാരായ എം ആര്‍ ഷാ, ബി വി നാഗരത്ന എന്നിവരുടെ ബെഞ്ചിന്റെതാണ് ഉത്തരവ്.

Content Highlight: Sikkim Lottery Tax Supreme Court grants relief to Kerala

Next Story