Top

'മാധ്യമപ്രവർത്തകൻ ശിവദാസന് മതിയായ സുരക്ഷ നൽകണം'; ഡിജിപിക്ക് കത്തയച്ച് ചെന്നിത്തല

11 Jun 2022 2:48 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാധ്യമപ്രവർത്തകൻ ശിവദാസന് മതിയായ സുരക്ഷ നൽകണം; ഡിജിപിക്ക് കത്തയച്ച് ചെന്നിത്തല
X

തിരുവനന്തപുരം: ഭീഷണി നേരിടുന്ന കണ്ണൂരിലെ മാധ്യമപ്രവർത്തകൻ ശിവദാസൻ കരിപ്പാലിനു മതിയായ സുരക്ഷ നൽകണമെന്നു ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഡിജിപിക്ക് കത്ത് നൽകി. മുഖ്യമന്ത്രിയുടെ ബന്ധുവാണു ഭീഷണിക്ക് പിന്നിലെന്ന ആരോപണം വളരെ ഗൗരവതരമാണു. ഇക്കാര്യം അന്വേഷിക്കുന്ന കാര്യത്തിൽ ലോക്കൽ പോലീസ് ശുശ്കാന്തി കാട്ടുന്നില്ലെന്നും ചെന്നിത്തല കത്തിൽ പറയുന്നു. ഭീഷണിയുള്ള സ്ഥിതിക്ക് ശിവദാസനു മതിയായ സുരക്ഷ ഒരുക്കുന്നതിനൊപ്പം സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റവാളിക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ മകനാണ് തനിക്കെതിരെ ഭീഷണി മുഴക്കിയതെന്നാണ് ശിവദാസൻ നേരത്തെ ആരോപിച്ചിരുന്നു. കണ്ണൂർ മീഡിയയിലാണ് ശിവദാസൻ ജോലിചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവാണെന്നും മുഖ്യമന്ത്രിയെന്നത് അദ്ദേഹത്തിനു പാർട്ടി നൽകിയ ഒരു ചുമതലയാണെന്നും അദ്ദേഹം അത് ഭംഗിയായി നിർവഹിക്കുന്നുണ്ടെന്നാണ് പാർട്ടി വിലയിരുത്തൽ. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിക്കെതിരെ വാർത്ത റിപ്പോർട്ട് ചെയ്താൽ ശ്വാസം ബാക്കിയുണ്ടാവില്ലെന്ന ഭീഷണിയാണ് വാട്‌സാപ്പ് സന്ദേശത്തിലുള്ളത്. ശിവദാസൻ കരിപ്പാലിൻറെ വാട്സ്ആപ്പിലേക്കാണ് ഭീഷണി സന്ദേശം അയച്ചത്. മുഖ്യമന്ത്രിയുടെ ചേട്ടൻറെ മകൻ അഡ്വ. സി സത്യനാണ് ഭീഷണി മുഴക്കിയതെന്നാണ് ശിവദാസന്റെ ആരോപണം.

Story Highlights: 'should provide adequate security to Sivadas'; Chennithala sent a letter to the DGP

Next Story

Popular Stories