'ആ മഹതി ഒരു വിധവയായിപ്പോയി'; കെ കെ രമക്കെതിരെ സഭയില്‍ വ്യക്തി അധിക്ഷേപവുമായി എംഎം മണി
പ്രസ്താവനയില്‍ പ്രതിപക്ഷം ബഹളം വെച്ചതോടെ കൂവിയിരുത്തലൊന്നും തന്റെ അടുത്ത് നടക്കില്ലെന്ന് എംഎം മണി പറഞ്ഞു
14 July 2022 1:59 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: കെകെ രമ എംഎല്‍എക്കെതിരെ വ്യക്തി അധിക്ഷേപവുമായി എംഎം മണി എംഎല്‍എ. ഒരു മഹതി സര്‍ക്കാരിന് എതിരെ സംസാരിച്ചു, ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധിയാണ്. ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ലെന്നും എംഎം മണി നിയമസഭയില്‍ പറഞ്ഞു.
'മുഖ്യമന്ത്രിക്കെതിരെ, ഇടതുപക്ഷ സര്‍ക്കാരിനെതിരെ ഒരു മഹതി ഇവിടെ പ്രസംഗിച്ചു. ആ മഹതി ഒരു വിധവയായിപ്പോയി. അതിന് ഞങ്ങളാരും ഉത്തരവാദികളല്ല.' എന്നായിരുന്നു എംഎം മണിയുടെ പരാമര്‍ശം.
പ്രസ്താവനയില്‍ പ്രതിപക്ഷം ബഹളം വെച്ചതോടെ കൂവിയിരുത്തലൊന്നും തന്റെ അടുത്ത് നടക്കില്ലെന്ന് എംഎം മണി പറഞ്ഞു. മുദ്രാവാക്യം വിളിച്ച് തോല്‍പ്പിക്കേണ്ട, താനും കുറേ മുദ്രാവാക്യം വിളിച്ചതാണെന്നും എംഎം മണി പറഞ്ഞു.
പിന്നാലെ രക്തസാക്ഷിയെ ഇങ്ങനെ പറയാന്‍ പറ്റില്ല. പ്രസ്താവന പിന്‍വലിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. 'ടി പി ചന്ദ്രശേഖരന് രക്തസാക്ഷിയല്ലേ. പ്രസ്താവന പിന്‍വലിക്കണം. അത് പിന്‍വലിക്കാതെ മുന്നോട്ട് പോകുന്നത് ശരിയല്ലയെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞത്.