Top

'അറിഞ്ഞുകൊണ്ട് അറിവില്ലായ്മ നടിക്കുന്നത് അപരാധമാണ്'; ഗണേഷ് കുമാറിനെതിരെ ഷമ്മി തിലകൻ

'ഷമ്മി തിലകൻ കൊല്ലത്ത് ജീവിക്കുന്ന വീടിന് അടുത്തുള്ള ആളുകൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് എനിക്കും അറിയാം നിങ്ങൾക്കും അറിയാം' എന്നാണ് കെബി ഗണേഷ് കുമാർ പറഞ്ഞത്.

29 Jun 2022 7:50 AM GMT
ഫിൽമി റിപ്പോർട്ടർ

അറിഞ്ഞുകൊണ്ട് അറിവില്ലായ്മ നടിക്കുന്നത് അപരാധമാണ്; ഗണേഷ് കുമാറിനെതിരെ ഷമ്മി തിലകൻ
X

നടനും പത്തനാപുരം എംഎൽഎയുമായ കെബി ഗണേഷ് കുമാറിന്റെ വാദങ്ങൾക്ക് എതിരെ വിമർശനവുമായി നടൻ ഷമ്മി തിലകൻ. ഷമ്മി തിലകൻ മൂലം നാട്ടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നു എന്ന് ഗണേഷ് കുമാർ വാർത്ത സമ്മേളനത്തിന് ഇടയിൽ പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് അഡ്വ. ബോറിസ് പോൾ എന്ന വ്യക്തി എഴുതിയ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് ഷമ്മി തിലകൻ മറുപടിയുമായി എത്തിയത്.

'പത്തനാപുരം എംഎൽഎയുടെ അറിവിലേക്കായി പോസ്റ്റ് ചെയ്യുന്നത്.സർ, അറിവില്ലായ്മ ഒരു തെറ്റല്ല ! എന്നാൽ അറിഞ്ഞുകൊണ്ട് അറിവില്ലായ്മ നടിക്കുന്നത് അപരാധമാണ്. ആശംസകൾ', എന്നാണ് ഷമ്മി തിലകൻ പറഞ്ഞത്.

കഴിഞ്ഞ ദിവസം ആയിരുന്നു ഗണേഷ് കുമാറിന്റെ പരാമർശം. 'ഷമ്മി തിലകൻ കൊല്ലത്ത് ജീവിക്കുന്ന വീടിന് അടുത്തുള്ള ആളുകൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് എനിക്കും അറിയാം നിങ്ങൾക്കും അറിയാം' എന്നാണ് ഗണേഷ് കുമാർ പറഞ്ഞത്.

അഡ്വ. ബോറിസ് പോളിന്റെ ഫേസ്ബുക്ക് കുറിപ്പ്:

ഗണേഷിന്റേത് പച്ചക്കള്ളം! സത്യം ഷമ്മിക്കൊപ്പം! ഷമ്മി തിലകൻ നാട്ടുകാർക്ക് ശല്യമെന്ന ഗണേഷ് കുമാറിന്റെ വാക്കുകൾ പച്ചക്കള്ളം! ശരിയാണ്..... ഷമ്മി തിലകൻ ശല്യമായിരുന്നു. നാട്ടുകാർക്കല്ല! പിന്നെ ആർക്കാണ് ശല്യം? നാട്ടുകാരുടെ സ്വൈര്യജീവിതം തടസ്സപ്പെടുത്തിയ സമീപത്തെ ഷോപ്പിംഗ് മാളുകാരന്. മാളുകാരനെതിരെ നടപടിക്ക് മടിച്ച കൊല്ലം കോർപ്പറേഷന്. മാളുകാരനെതിരെ നടപടിയെടുക്കാത്ത മലിനീകരണ നിയന്ത്രണ ബോർഡിന്. മാളുകാരനെതിരെ കേസെടുക്കാതിരുന്ന പൊലീസിന്. മാളുകാരന് വേണ്ടി ഷമ്മിക്കും മൈനറായിരുന്ന മകനുമെതിരെ കള്ളക്കേസ് എടുത്ത പൊലീസിന്.

അങ്ങനെ നിയമലംഘനം നടത്തിയവർക്കെല്ലാം ഷമ്മി ശല്യം തന്നെയായിരുന്നു. പിന്നെ നാട്ടുകാർ.... ആ പ്രദേശത്ത് ആകെ ഒൻപത് കുടുംബങ്ങൾ. അവരും ഷമ്മിയും ഒന്നിച്ച് നിന്നാണ് മാളുകാരനെതിരെ കേസുകൾ നടത്തി വിജയിച്ചത്. അതുകൊണ്ട് ഞാൻ ഉറപ്പിച്ച് പറയുന്നു. ഗണേശൻ പറഞ്ഞത് പച്ചക്കള്ളം. സത്യം ഷമ്മിക്കൊപ്പം... ഇതൊക്കെ തനിക്കെങ്ങനെയറിയാം എന്ന് എന്നോട് ചോദിച്ച് സമയം കളയണ്ട... ആ കേസുകളിൽ ഷമ്മി തിലകന്റെയും മലയാളത്തിന്റെ മഹാനടനായ സുരേന്ദ്രനാഥ തിലകന്റേയും വക്കാലത്ത് എനിക്കായിരുന്നു.

story highlights: shammi thilakan against the statements of ganesh kumar mla

Next Story