Top

'ഫണ്ട് ട്രാന്‍സ്ഫറിനേക്കുറിച്ച് എച്ച്ആര്‍ഡിഎസ് പല വട്ടം ചോദിച്ചു'; മുഖ്യമന്ത്രി-ബിലീവേഴ്‌സ് ചര്‍ച്ച് ബന്ധമാരോപിച്ചത് കേട്ടുകേള്‍വിയാലെന്ന് ഷാജ് കിരണ്‍

തിരുവനന്തപുരത്തുള്ള പൊന്നയ്യന്‍ എന്ന വക്കീലുമായി ബന്ധപ്പെടുത്തി ഫണ്ട് കൈമാറാന്‍ ആവശ്യപ്പെട്ടു.

10 Jun 2022 4:46 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഫണ്ട് ട്രാന്‍സ്ഫറിനേക്കുറിച്ച് എച്ച്ആര്‍ഡിഎസ് പല വട്ടം ചോദിച്ചു; മുഖ്യമന്ത്രി-ബിലീവേഴ്‌സ് ചര്‍ച്ച് ബന്ധമാരോപിച്ചത് കേട്ടുകേള്‍വിയാലെന്ന് ഷാജ് കിരണ്‍
X

എറണാകുളം: മുഖ്യമന്ത്രി-ബിലീവേഴ്‌സ് ചര്‍ച്ച് ബന്ധമാരോപിച്ചത് കേട്ടുകേള്‍വിയാലെന്ന് ഷാജ് കിരണ്‍. ബിലീവേഴ്‌സ് ചര്‍ച്ചില്‍ പോയിട്ടുള്ളവരുടെ പേര് ഞാൻ പുറത്ത് പറഞ്ഞാൽ എല്ലാവരും പേടിക്കും. ഫണ്ട് ട്രാന്‍സ്ഫറിനേക്കുറിച്ച് എച്ച്ആര്‍ഡിഎസ് പല വട്ടം ചോദിച്ചുവെന്നും ഷാജ് കിരൺ പറഞ്ഞു. 'പിണറായിയുടേയും കോടിയേരിയുടേയും ഫണ്ട് എഫ്‌സിആര്‍എ കാരണം ക്യാന്‍സലായെന്ന് കേട്ടിട്ടുണ്ട്' എന്നു മാത്രമാണ് താൻ പറഞ്ഞത്. സ്വപ്‌ന ഈ ഭാഗം ശബ്ദരേഖയില്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തുവെന്നും ഷാജ് കിരൺ റിപ്പോർട്ടർ ടിവി എഡിറ്റേഴ്സ് അവറിൽ പറഞ്ഞു.

ഷാജ് കിരണ്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞത്,

സ്വപ്‌ന പുറത്ത് വിട്ട ശബ്ദരേഖയില്‍ പുതുതായി ഒന്നുമില്ല. ബിലീവേഴ്‌സ് ചര്‍ച്ചില്‍ പോയിട്ടുള്ളവരുടെ പേര് ഞാന്‍ പുറത്ത് പറഞ്ഞാല്‍ എല്ലാവരും പേടിക്കും. ബിലീവേഴ്‌സ് ചര്‍ച്ചില്‍ നിന്ന് ഞാന്‍ പണം കൈപ്പറ്റിയിട്ടില്ല. എച്ച്ആര്‍ഡിസിഎസില്‍ പോയപ്പോള്‍ എഫ്‌സിആര്‍എയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തന്നോട് ചോദിച്ചിരുന്നു. അക്കൗണ്ടില്‍ നിന്ന് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനേക്കുറിച്ച് സ്വപ്‌ന മുന്‍പും ചോദിച്ചിട്ടുണ്ട്. കള്ളപ്പണവുമായി എനിക്ക് ബന്ധമില്ലെന്ന് ഞാന്‍ സ്വപ്‌നയോട് മറുപടി പറഞ്ഞു.

തിരുവനന്തപുരത്തുള്ള പൊന്നയ്യന്‍ എന്ന വക്കീലുമായി ബന്ധപ്പെടുത്തി ഫണ്ട് കൈമാറാന്‍ ആവശ്യപ്പെട്ടു. എന്റെ കമ്പനികള്‍ക്ക് വലിയ തുക സ്വീകരിക്കാനാകില്ല. എച്ച്ആര്‍ഡിഎസ് ഫണ്ട് കൈമാറലിനേക്കുറിച്ച് വീണ്ടും ചോദിച്ചു. അപ്പോഴാണ് ബിലീവേഴ്‌സ് ചര്‍ച്ച്, കോടിയേരി, മുഖ്യമന്ത്രി എന്നിവരേക്കുറിച്ച് പരാമര്‍ശം നടത്തിയത്. 'പിണറായിയുടേയും കോടിയേരിയുടേയും ഫണ്ട് എഫ്‌സിആര്‍എ കാരണം ക്യാന്‍സലായെന്ന് കേട്ടിട്ടുണ്ട്' എന്ന് മാത്രമാണ് ഞാൻ പറഞ്ഞത്. ഓണ്‍ലൈന്‍ വാര്‍ത്തകളില്‍ നിന്നുള്ള കേട്ടറിവ് മാത്രമാണ് പരാമര്‍ശിച്ചത്. സ്വപ്‌ന ഈ ഭാഗം ശബ്ദരേഖയില്‍ എഡിറ്റ് ചെയ്ത് ചേര്‍ക്കുകയാണ് ഉണ്ടായത്.

ആരുടേയും ദൂതനല്ല, സിപിഐഎമ്മുമായി എനിക്ക് ബന്ധമില്ല. നികേഷ് കുമാര്‍ മുഖ്യമന്ത്രിയുടെ നാവാണെന്ന് എവിടേയും ഞാൻ പറഞ്ഞിട്ടില്ല. സ്വപ്‌ന ബാത്ത് റൂമില്‍ കയറിയ ശേഷം ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് എന്നെ വിളിച്ചു. സ്വപ്ന ആത്മഹത്യ ചെയ്യുമെന്ന് പേടിച്ചാണ് വിജിലന്‍സിനേയും നികേഷ് കുമാറിനേയും വിളിച്ചത്. വിജിലന്‍സ് മേധാവിയുടെ നമ്പര്‍ കിട്ടിയത് ഇന്റര്‍നെറ്റില്‍ നിന്നാണ്. സ്വപ്‌ന ആത്മഹത്യ ചെയ്താല്‍ ഞാന്‍ പെടുമെന്ന് പേടിച്ചാണ് അഭിമുഖത്തിന് വേണ്ടി നികേഷ് കുമാറിനെ വിളിച്ചത്. സരിത്തിനെ കൊണ്ടുപോയപ്പോള്‍ എന്നേയും പിടിക്കുമെന്ന് പേടിച്ചു. എന്നെ പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്ന് സ്വപ്‌ന പറഞ്ഞതില്‍ ശിവശങ്കര്‍ മറുപടി പറയണം. സ്വപ്‌നയുടെ ആരോപണത്തില്‍ ശിവശങ്കര്‍ വ്യക്തത വരുത്തണം.

STORY HIGHLIGHTS: Shaji Kiran alleged hrds asked several times about fund transfer

Next Story