എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ ജാമ്യം റദ്ദാക്കി; ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് റിപ്പോര്‍ട്ട്
എല്ലാ ശനിയാഴ്ചകളിലും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഓഫീസിലെത്തി ഒപ്പിടണം എന്നായിരുന്നു വ്യവസ്ഥ
24 Jan 2023 6:53 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

എറണാകുളം: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ ജാമ്യം റദ്ദാക്കി. എറണാകുളം സിജെഎം കോടതി ഇന്നലെയാണ് ജാമ്യം റദ്ദാക്കിയത്. ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
എല്ലാ ശനിയാഴ്ചകളിലും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഓഫീസിലെത്തി ഒപ്പിടണം എന്നായിരുന്നു വ്യവസ്ഥ. ഈ വ്യവസ്ഥ ലംഘിച്ചതിനാണ് കോടതി നടപടി.
ഡെങ്കിപ്പനി ബാധിച്ച് ഡിസംബര്‍ മാസത്തില്‍ മൂന്നാഴ്ച്ചയോളം ആശുപത്രിയിലായിരുന്നെന്ന് പി എം ആര്‍ഷോ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. സ്വാഭാവികമായ നടപടിയുടെ ഭാഗമായിട്ടാണ് ജാമ്യം റദ്ദാക്കിയിട്ടുള്ളത്. മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കിക്കൊണ്ട് ഹൈക്കോടതിയെ സമീപിക്കുന്ന നിലയുണ്ടായിട്ടുണ്ട്. അത് പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആര്‍ഷോ പറഞ്ഞു.
Story highlights: SFI State Secretory PM Arsho's bail canceled by Ernakulam CJM Court