Top

മലപ്പുറത്ത് ഏഴു വയസുകാരന്റെ മരണം; ഷിഗല്ലയെന്ന് സംശയം

ദ്രുത പ്രതികരണ സംഘം മലപ്പുറത്ത് പ്രതിരോധ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്

19 Feb 2022 1:11 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മലപ്പുറത്ത് ഏഴു വയസുകാരന്റെ മരണം; ഷിഗല്ലയെന്ന് സംശയം
X

മലപ്പുറത്ത് ഏഴു വയസുകാരന്‍ മരിച്ച സംഭവം ഷിഗല്ല മൂലമെന്ന് സംശയം.മലപ്പുറം പുത്തനത്താണി സ്വദേശിയായ ഏഴു വയസുകാരനെ വയറിളക്കത്തെ തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇന്നലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ച് കുട്ടി മരിച്ചു.

കുട്ടിയില്‍ ഷിഗല്ലയുടെ എല്ലാ ലക്ഷണങ്ങളും കണ്ടതിനെ തുടര്‍ന്നാണ് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. ദ്രുത പ്രതികരണ സംഘം മലപ്പുറത്ത് പ്രതിരോധ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.കുട്ടിയില്‍ നിന്നും സ്രവങ്ങള്‍ ശേഖരിച്ച് സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം ലഭിച്ചതിന് ശേഷം മാത്രമേ സ്ഥിരീകരിക്കാന്‍ കഴിയുള്ളുവെന്നും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.

STORY HIGHLIGHTS: Seven year old dies in Malappuram Suspicion of Shigella

Next Story