Top

'നമ്മളില്‍ പലരും ട്രൈ ചെയ്ത കാര്യം തന്നെയാണ്'; അധിക്ഷേപ പരാമര്‍ശത്തില്‍ ബോബി ചെമ്മണ്ണൂരിനെ പിന്തുണച്ച് നടന്‍ സൂരജ് സണ്‍

20 May 2022 1:31 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നമ്മളില്‍ പലരും ട്രൈ ചെയ്ത കാര്യം തന്നെയാണ്; അധിക്ഷേപ പരാമര്‍ശത്തില്‍ ബോബി ചെമ്മണ്ണൂരിനെ പിന്തുണച്ച് നടന്‍ സൂരജ് സണ്‍
X

ലൈംഗിക അതിക്രമ പരാമർശത്തിൽ ജ്വല്ലറി വ്യവസായിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ബോബി ചെമ്മണ്ണൂരിന് പിന്തുണയുമായി നടൻ സൂരജ് സൺ. സ്‌കൂളിലും കോളേജിലും പഠിക്കുന്ന സമയത്ത് പൂരപ്പറമ്പില്‍ മുട്ടിയുരുമ്മി നടക്കുമായിരുന്നെന്നും ജാക്കി വെയ്ക്കുമായിരുന്നെന്നും (ഒരു ലൈംഗീക അതിക്രമ രീതിയെ പറയുന്ന വാക്ക്) എന്ന് ബോബി ചെമ്മണ്ണൂർ പറയുന്ന വീഡിയോയ്ക്ക് താഴെയാണ് നടൻ പിന്തുണയ്ക്കുന്ന കമന്റുമായി എത്തിയത്. താൻ ഉൾപ്പടെ പലരും ഇതുപോലെ ചെയ്തിട്ടുണ്ട് എന്നാണ് നടൻ പറയുന്നത്.

'പറയുമ്പോൾ ചിലർക്ക് അയ്യേ... എന്നു തോന്നും... പക്ഷേ സത്യത്തിൽ പറഞ്ഞതൊക്കെ... നമ്മളിൽ പലരും ട്രൈ ചെയ്ത കാര്യം തന്നെയാണ്. സമ്മതിച്ചു തന്നിരിക്കുന്നു ബോബി ചെമ്മണ്ണൂർ അണ്ണാ' എന്നാണ് സൂരജ് സൺ കമന്റ് ചെയ്തത്. നടന്റെ കമന്റ് ഇതിനകം ചർച്ചയായി കഴിഞ്ഞു. 'അരോചകം' എന്നാണ് നടന്റെ കമന്റിന് താഴെ ഒരാൾ മറുപടി നൽകിയിരിക്കുന്നത്. 'പാടാത്ത പൈങ്കിളി' എന്ന സീരിയലിലൂടെയാണ് സൂരജ് സൺ ശ്രദ്ധേയനാകുന്നത്.


കഴിഞ്ഞ ദിവസം തൃശൂർ പൂരത്തിനിടയിൽ ബോബി ചെമ്മണ്ണൂർ വേഷം മാറി നടക്കുന്ന വീഡിയോ വൈറാലായിരുന്നു. പിന്നാലെ വേഷം മാറലിന്റെ വിവരണവുമായി ബോബി ചെമ്മണ്ണൂർ വന്നിരുന്നു. ഈ വീഡിയോയിലാണ് ഇയാളുടെ വിവാദ പരാമർശം.

'മൈ ഡിയര്‍ ഫ്രണ്ട്‌സ്, ഞാന്‍ സ്‌കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത് രാവിലെ ആറ് മണിക്ക് വീട്ടില്‍ നിന്നിറങ്ങും. രാവിലത്തെ പൂരം, ഉച്ചപ്പൂരം..ഇതിനിടയ്ക്ക് പൂരപ്പറമ്പില്‍ തെണ്ടി നടന്ന് ഹല്‍വയും പൊരിയും ഉണ്ടംപൊരിയുമൊക്കെ വാങ്ങി തിന്നുക. അത് കഴിഞ്ഞ് പൂരം എക്‌സിബിഷന് കേറും. വായിനോക്കുക, മുട്ടിയുരുമ്മി നടക്കുക, ജാക്കി വെയ്ക്കുക, ഇപ്രാവശ്യം ജാക്കിയൊന്നും വെച്ചില്ലാട്ടാ. അത് ഡീസന്റാകാന്‍ വേണ്ടി പറഞ്ഞതല്ല. ഇപ്പോള്‍ ക്ഷാമമില്ലാത്തതുകൊണ്ടാണ്. അങ്ങനെ എക്‌സിബിഷന്‍ കഴിഞ്ഞാല്‍ ഒരു സിനിമയ്ക്ക് കേറും. സിനിമ കഴിഞ്ഞാല്‍ വെടിക്കെട്ട്. വെടിക്കെട്ട് കഴിഞ്ഞ് പുലര്‍ച്ചെ ആറ് മണിയോടെ നടന്ന് വീട്ടിലെത്തും. ഇത്രയുമാണ് എന്റെ തൃശൂര്‍ പൂരം.' എന്നാണ് ബോബി ചെമ്മണ്ണൂർ പറഞ്ഞത്.

story highlights: serial actor sooraj sun supports the sexual violence controversy of boby chemmanur

Next Story