മുംബൈയിലെ മുതിർന്ന കോൺഗ്രസ് നേതാവും മലയാളിയുമായ ആനി ശേഖർ അന്തരിച്ചു
2 Oct 2022 6:29 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മുംബൈ: മുംബൈയിലെ മുതിർന്ന കോൺഗ്രസ് നേതാവും മലയാളിയുമായ ആനി ശേഖർ അന്തരിച്ചു. 84 വയസ്സായിരുന്നു. ദീർഘനാളായി അസുഖ ബാധിതയായിരുന്നു.
ദക്ഷിണ മുംബൈയിലെ കൊളാബയിൽ നിന്ന് 2004, 2009 വർഷങ്ങളിലായി രണ്ട് തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട നേതാവായിരുന്നു ആനി ശേഖർ. കോൺഗ്രസിന്റെ മുംബൈ ഘടകത്തിലെ ജനപ്രിയ നേതാവായിരുന്ന അവർ 45 വർഷത്തോളം വിവിധ പദവികളിൽ സേവനമനുഷ്ഠിച്ചു.
പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഒത്തുകൂടാനും പഠിക്കാനുമായി 24 മണിക്കൂറും തുറന്നിരിക്കുന്ന പഠന കേന്ദ്രങ്ങളടക്കം നിരവധി സംഭാവനകൾ ആനി ശേഖറിന്റേതായുണ്ട്. സംസ്കാരം നാളെ വൈകിട്ട് 3.30 ന് കൊളാബയിലെ ഹോളി നെയിം കത്തീഡ്രലിൽ നടക്കും.
STORY HIGHLIGHTS: Senior Mumbai congress leader Annie Shekhar passes away
- TAGS:
- Annie Shekhar
- CONGRESS
- Mumbai
Next Story