Top

പ്രതി കൂടുതല്‍ യുവതികളുടെ ദൃശ്യം പകര്‍ത്തിയെന്ന് സംശയം; മൊബൈല്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും

പ്രതി കൂടുതല്‍ യുവതികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി സംശയം

13 Nov 2022 5:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രതി കൂടുതല്‍ യുവതികളുടെ ദൃശ്യം പകര്‍ത്തിയെന്ന് സംശയം; മൊബൈല്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും
X

പത്തനംതിട്ട: അടൂരില്‍ എംആര്‍ഐ സ്‌കാനിങ്ങ് സെന്ററില്‍ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി കൂടുതല്‍ യുവതികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി സംശയം. കൂടുതല്‍ തെളിവെടുപ്പിനായി പ്രതിയുടെ മൊബൈല്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും.

ദേവി സ്‌കാന്‍സ് തിരുവനന്തപുരം ശാഖയിലെ ജീവനക്കാരനായിരുന്നു പ്രതി അംജിത്ത്. അടൂരില്‍ രണ്ട് മാസം മുമ്പ് ശാഖ പ്രവര്‍ത്തനം ആരംഭിച്ചപ്പോഴാണ് സ്ഥലം മാറ്റം കിട്ടി ഇയാള്‍ ഇങ്ങോട്ട് വന്നത്.കഴിഞ്ഞ ദിവസം സ്‌കാനിങ്ങിന് വന്ന യുവതിയുടെ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. സംശയം തോന്നിയ യുവതി ബഹളം വെച്ചതോടെയാണ് പ്രതി പിടിയിലായത്. സമാനമായ രീതിയില്‍ മറ്റ് പല യുവതികളുടേയും ദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുണ്ട്. കൂടുതല്‍ തെളിവെടുപ്പിനായി പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും. കൂടാതെ ഇത്തരത്തില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാനും മറ്റുള്ളവര്‍ക്ക് പങ്കുവക്കാനും സാധ്യതയുള്ളതിനാല്‍ മൊബൈല്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാനാണ് തീരുമാനം.

ലാബ് നടത്തിപ്പുകാരും ഡോക്ടര്‍മാരും തമ്മില്‍ ധാരണയുള്ളതായി പല പരാതികളും ആരോഗ്യവകുപ്പിന് മുമ്പ് ലഭിച്ചട്ടുണ്ട്. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിയെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങുന്നതിനുള്ള അപേക്ഷ അന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിക്കും.വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് സൂചന.

story highlights: scanning center incident mobile sent for forensic examination

Next Story