Top

വീണ്ടും കയ്യേറ്റം; ശാസ്താംകോട്ടയില്‍ പഞ്ചായത്ത് പ്രസിഡന്റും സംഘവും ഡോക്ടറെ മര്‍ദിച്ചതായി പരാതി

15 Oct 2021 4:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വീണ്ടും കയ്യേറ്റം; ശാസ്താംകോട്ടയില്‍ പഞ്ചായത്ത് പ്രസിഡന്റും സംഘവും ഡോക്ടറെ മര്‍ദിച്ചതായി പരാതി
X

സംസ്ഥാനത്ത് വീണ്ടും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റം. കൊല്ലം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ പഞ്ചായത്ത് പ്രസിഡന്റ് കയ്യേറ്റം ചെയ്തെന്നാണ് പുതിയ അരോപണം. ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് പരാതി.

മരണം ഉറപ്പാക്കാന്‍ ഡോക്ടര്‍ ആശുപത്രിക്ക് പുറത്തേക്ക് എത്താത്തതിന്റെ പേരിലുള്ള തര്‍ക്കാണ് കയ്യേറ്റത്തില്‍ കലാശിച്ചതെന്നാണ് വിവരം. പരിക്കേറ്റ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗണേശ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയ തേടി.

അതേസമയം, ആരോപണം നിഷേധിക്കുകയാണ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍. ഡോക്ടര്‍ തങ്ങളെ കയ്യേറ്റം ചെയ്‌തെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു. എന്നാല്‍ ഡോക്ടര്‍ക്ക് എതിരായ കയ്യേറ്റത്തില്‍ പ്രതിഷേധിച്ച് കെജിഎംഒഎ രംഗത്ത് എത്തി. താലൂക്ക് ആശുപത്രിയിലെ ഒപി ഡ്യൂട്ടി ബഹിഷ്‌കരിച്ചാണ് ഡോക്ടര്‍മാരുടെ പ്രതിഷേധം.

Popular Stories

    Next Story