Top

പുറത്താക്കുമെന്ന് തരൂരിന്റെ മുന്നറിയിപ്പ്; പ്രൊഫഷണല്‍ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ നിയമനം മരവിപ്പിച്ചു

മാത്യു കുഴൽനാടന് പകരമായിരുന്നു വിഎസ് ചന്ദ്രശേഖരന്റെ നിയമനം.

25 Nov 2021 4:08 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പുറത്താക്കുമെന്ന് തരൂരിന്റെ മുന്നറിയിപ്പ്; പ്രൊഫഷണല്‍ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ നിയമനം മരവിപ്പിച്ചു
X

പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായുള്ള വിഎസ് ചന്ദ്രശേഖരന്റെ നിയമനം മരവിപ്പിച്ചു. ദേശീയ അദ്ധ്യക്ഷൻ ശശി തരൂരിന്റെ എതിർപ്പിനെ തുടർന്നാണ് നടപടി. സാങ്കേതിക കാരണങ്ങളാല്‍ നിയമനം മരവിപ്പിച്ചതായാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അറിയിച്ചത്.

ദേശീയ കമ്മിറ്റി അറിയാതെയാണ് കെ സുധാകരന്‍ നിയമനം നടത്തിയതെന്ന് വിമർശനമാണ് തരൂർ ഉയർത്തിയത്. സംഘടന ഭരണഘടന അനുസരിച്ച് ഭാരവാഹി നിയമനം നടത്താൻ കെപിസിസിക്ക് അധികാരമില്ല. തീരുമാനം പിൻവലിച്ചില്ലെങ്കിൽ ചന്ദ്രശേഖരനെ പുറത്താക്കേണ്ടി വരുമെന്ന് തരൂർ മുന്നറിയിപ്പ് നൽകിയതോടെയാണ് നിയമനം മരവിക്കാനുള്ള നടപടിയിലേക്ക് കടന്നതെന്നാണ് റിപ്പോർട്ട്.

നിയമനം മരവിപ്പിച്ച ഉത്തരവിന് പിന്നാലെ ട്വിറ്ററില്‍ നടത്തിയ പ്രതികരണത്തില്‍ പ്രൊഫഷണല്‍ കോണ്‍ഗ്രസ് അംഗം പോലുമല്ലാത്ത ഒരാളെ അധ്യക്ഷ സ്ഥാനത്തേക്ക് നിയമിച്ചതില്‍ ആശയക്കുഴപ്പമുണ്ടായതായും കെപിസിസി അധ്യക്ഷനുമായി സംസാരിച്ച് തെറ്റ് തിരുത്തിയിതായും ശശി തരൂർ പറയുന്നു. പ്രൊഫഷണല്‍ കോണ്‍ഗ്രസിന് ഇതിനകം തന്നെ ഒരു സംസ്ഥാന അധ്യക്ഷനുണ്ട് എന്നും വ്യക്തമാക്കിയ തരൂർ എസ്എസ് ലാലിനെ ടാഗുചെയ്താണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.


Next Story

Popular Stories