Top

സരിത്തിനെ തട്ടികൊണ്ടുപോയത് മൂന്നം​ഗ സംഘം; ഫ്ലാറ്റിൽ എത്തിയത് പൊലീസാണെന്ന് പറഞ്ഞ്

8 Jun 2022 7:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സരിത്തിനെ തട്ടികൊണ്ടുപോയത് മൂന്നം​ഗ സംഘം; ഫ്ലാറ്റിൽ എത്തിയത് പൊലീസാണെന്ന് പറഞ്ഞ്
X

പാലക്കാട്: സ്വർണക്കടത്ത് കേസിലെ ഒന്നാംപ്രതി സരിത്തിനെ തട്ടിക്കൊണ്ടുപോയത് മൂന്നം​ഗ സംഘമാണെന്ന് പൊലീസ്. പാലക്കാട്ടെ ബില്‍ടെക് ഫ്ലാറ്റിൽ നിന്ന് ബലം പ്രയോഗിച്ച് സരിത്തിനെ തട്ടികൊണ്ടുപോയെന്ന് സ്വപ്ന സുരേഷാണ് മാധ്യമങ്ങളോട് പറഞ്ഞത്. ഇതേ തുടർന്ന് പൊലീസ് പാലക്കാട്ടുള്ള ഫ്ലാറ്റിൽ എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസാണെന്ന് പറഞ്ഞാണ് ഇവർ എത്തിയതെന്ന് ഫ്ലാറ്റ് ജീവനക്കാർ പറഞ്ഞു.

സ്വപ്ന ഇവിടെ താമസിക്കുന്നുണ്ടോ എന്ന് ചോദിച്ചാണ് സംഘം എത്തിയത്. വെള്ള സ്വിഫ്റ്റിലാണ് സംഘം എത്തിയത്. ഫ്ലാറ്റ് കാണിച്ചു കൊടുത്തപ്പോൾ മാനേജറുടെ മുറിയിലേക്ക് പോയെന്നും പതിനഞ്ച് മിനിറ്റിന് ശേഷമാണ് അവർ ഇറങ്ങി വന്നതെന്നും സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞു.

സർക്കിൾ ഇൻസ്പെക്ടർ, ഡ്രൈവർ എന്നു പറഞ്ഞാണ് ബന്ധപ്പെട്ടതെന്ന് ഫ്ലാറ്റ് മാനേജറും മൊഴി നൽകി. സരിത്തിനെക്കാണാൻ പൊലീസ് മഫ്തിയിൽ മാസത്തിൽ വരുമെന്നും ഫ്ലാറ്റിലേക്ക് വിടണമെന്ന് നിർദേശം ലഭിച്ചിരുന്നതായി മാനേജർ പറഞ്ഞു. എന്നാൽ യാതൊരു ബലപ്രയോ​ഗവും ഇല്ലാതെയാണ് അവ്ർ സരിത്തിനെ കൂട്ടികൊണ്ട് പോയതെന്ന് ഫ്ലാറ്റ് മാനേജരും അറിയിച്ചു. ഫ്ലാറ്റ് പൂട്ടിയാണ് സരിത്ത് മൂന്നം​ഗ സംഘത്തിനൊപ്പം പോയതെന്നും മാനേജരും സെക്യൂരിറ്റി ജീവനക്കാരനും പറഞ്ഞു. സരിത്തിനെ ഫോണുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് അറിയിച്ചു. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണ്.

Next Story