Top

'വെള്ളവും ഭക്ഷണവും ലഭിക്കുന്നില്ല'; ഗിനിയിൽ കപ്പലിൽ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം മോചിപ്പിക്കണമെന്ന് സനു ജോസിന്റെ കുടുംബം

8 Nov 2022 9:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വെള്ളവും ഭക്ഷണവും ലഭിക്കുന്നില്ല; ഗിനിയിൽ കപ്പലിൽ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം മോചിപ്പിക്കണമെന്ന് സനു ജോസിന്റെ കുടുംബം
X

കൽപ്പറ്റ: ഹീറോയിക് ഇഡുൻ കപ്പലിൽ നിന്ന് അറസ്റ്റിലായ മലയാളി ചീഫ് ഓഫീസർ സനു ജോസിന് വെള്ളവും ഭക്ഷണവും ലഭിക്കുന്നില്ലെന്ന് കുടുംബം. മകനെയും ഒപ്പമുളളവരെയും മുറിയിൽ അടച്ചിട്ടിരിക്കുകയാണെന്നാണ് പറഞ്ഞത്. മകനുമായി ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നുണ്ട്. അവർ ഒരുപാട് ദുരിതം അനുഭവിക്കുന്നുണ്ട്. കപ്പലിൽ അകപ്പെട്ടവരെ മോചിപ്പിക്കാനുള്ള ശ്രമം കേന്ദ്ര സംസ്ഥാന സർക്കാരുകൾ വേഗത്തിലാക്കണമെന്നും സനു ജോസിൻ്റെ അമ്മ ലീല ആവശ്യപ്പെട്ടു.

അതേസമയം ഇന്നലെ എക്വറ്റോറിയൽ ഗിനി നേവി അറസ്റ്റ് ചെയ്ത സനു ജോസിനെ തിരികെ കപ്പലിൽ എത്തിച്ചു. കപ്പലിൽ ഉണ്ടായിരുന്ന വിജിത്ത് ഉൾപ്പെടെയുള്ള 15 ഇന്ത്യക്കാരെ മലാവോയിലെ ജയിലിലേക്ക് മാറ്റി. തങ്ങൾ സുരക്ഷിതരല്ലെന്നും ഗിനി നാവിക സേന തങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് മലവൊയിലെ ജയിലിലേക്ക് മാറ്റിയതെന്ന് തടവിലാക്കപ്പെട്ട വിജിത്ത് പറഞ്ഞു. എന്ത് സംഭവിക്കുമെന്ന് ആശങ്കയുണ്ട്, ആയുധധാരികളായ പട്ടാളമാണ് പുറത്തുള്ളതെന്നും വിജിത്ത് പറഞ്ഞു. കപ്പലിന് 24 നോട്ടിക്കൽ മൈൽ അകലെ നൈജീരിയൻ നേവി നില ഉറപ്പിച്ചിരിക്കുകയാണ്. നിരന്തരം ശ്രമിക്കുകയാണ് എന്ന് മാത്രമാണ് എംബസിയിൽ നിന്ന് ലഭിക്കുന്ന വിവരം. പക്ഷേ മോചനത്തിനുള്ള നീക്കങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ലെന്നും വിജിത്ത് പറയുന്നു.

മലയാളി ചീഫ് ഓഫീസർ സനു ജോസഫിനെ നൈജീരിയക്ക് കൈമാറാനായിരുന്നു ഗിനി സൈന്യത്തിൻ്റെ നീക്കം . എന്നാൽ സനുവിനെ തിരിച്ച് കപ്പലിൽ എത്തിച്ചിട്ടുണ്ട്.ജീവനക്കാർ തടവിലായ ഓഗസ്റ്റ് മുതൽ മോചനത്തിനായി നിരന്തരം ഗിനിയും നൈജീരിയയുമായി ബന്ധപ്പെടുന്നുണ്ടെന്ന് ഗിനിയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. ജീവനക്കാരുമായും എംബസി സംസാരിക്കുന്നുണ്ട്. സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് രക്ഷപ്പെടുത്താൻ ശ്രമിക്കുമെന്നും ഗിനിയിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.

STORY HIGHLIGHTS: Sanu Jose's family wants those trapped on the ship in Guinea to be released as soon

Next Story