'ഒരു സംഘി ഉത്പന്നം'; ഡോ പ്രകാശന് പഴമ്പാലക്കോടിന്റെ കടുക് മാങ്ങ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു
14 May 2022 5:46 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പാലക്കാട്: 'ഒരു സംഘി ഉത്പന്നം' എന്ന വിശേഷണത്തോടെ പുറത്തിറക്കിയ കടുക് മാങ്ങ അച്ചാറിന്റെ പരസ്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. ആദ്യമായാണ് 'ഒരു സംഘി ഉത്പന്നം' എന്ന വിശേഷണത്തോടെ ഒരു ഉത്പന്നം പുറത്തിറങ്ങുന്നത് എന്നതാണ് ചര്‍ച്ചക്ക് കാരണം.
'തുപ്പിയതല്ല ഉപ്പിലിട്ടതാണ്' എന്ന തലക്കെട്ടും കടുക് മാങ്ങ അച്ചാറിന്റെ പരസ്യത്തിന് നല്‍കിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ചില വലത് ഗ്രൂപ്പുകള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പ്രചരണത്തെ കൂട്ടുപിടിച്ചാണ് ഈ തലക്കെട്ട്.
ഡോ. പ്രകാശന് പഴമ്പാലക്കോടിന്റെ നേതൃത്വത്തിലുള്ള ആശാന് രുചിക്കൂട്ട് എന്ന സ്ഥാപനമാണ് കടുക് മാങ്ങ അച്ചാറും വസ്തുക്കളും ഉത്പാദിപ്പിക്കുന്നത്. ബിജെപി അനുകൂലിയാണ് ഇദ്ദേഹം.
സ്വന്തം ഉത്പന്നങ്ങള്‍ രംഗത്തിറക്കണമെന്ന് തീവ്രവലത് വിഭാഗങ്ങള്‍ അനുയായികളോട് ആവശ്യപ്പെട്ടിരുന്നു. തീവ്ര വലത് ഗ്രൂപ്പുകളില്‍ 'ഒരു സംഘി ഉത്പന്നം' എന്ന പേരില്‍ ഉല്പന്നം പുറത്തിറക്കിയതിനെ അഭിനന്ദിക്കുകയാണ് ഒരു വിഭാഗം.
Story Highlights: 'sanghi product' tagline start discussion on social media