Top

സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹം, ലീഗിനെ പറ്റി സിപിഐഎം പറഞ്ഞതില്‍ സന്തോഷം; സമസ്ത

ഏകീകൃത സിവില്‍ കോഡ് ബില്ലിനെതിരായ പ്രക്ഷോഭ ശക്തി കുറഞ്ഞാല്‍ എല്ലാവരും അനുഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

13 Dec 2022 8:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹം, ലീഗിനെ പറ്റി സിപിഐഎം പറഞ്ഞതില്‍ സന്തോഷം; സമസ്ത
X

കോഴിക്കോട്: ആണും പെണ്ണും തമ്മില്‍ ഒരു വ്യത്യാസവുമില്ലാത്ത പെരുമാറ്റം കേരളീയ-ഭാരതീയ സംസ്‌കാരത്തിന് വിരുദ്ധമാണെന്ന് സമസ്ത കേരള സെക്രട്ടറി ഉമര്‍ ഫൈസി മുക്കം. ഇത് മതത്തിന്റെ മാത്രം പ്രശ്‌നമല്ല. ആണും പെണ്ണും പെരുമാറേണ്ടത് എങ്ങനെയെന്ന് ശീലിച്ചു വന്ന രീതിയില്‍ നിന്ന് പെട്ടെന്നൊരു മാറ്റം ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് വിശ്വാസത്തില്‍ എടുത്തിരുന്നു. ഇന്നലെ സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സമസ്ത സെക്രട്ടറി.

സ്‌കൂള്‍ സമയമാറ്റം വന്നാല്‍ മദ്രസ പഠനം പ്രതിസന്ധിയിലാവും. ഇതില്‍ അനുകൂല നിലപാടാണ് നിലവില്‍ സര്‍ക്കാരിന്റേത്. അത് സ്വാഗതാര്‍ഗമായ കാര്യമാണ്. സമുദായ പാര്‍ട്ടി എന്ന നിലയ്ക്ക് സമസ്തക്ക് ഇക്കാര്യത്തില്‍ എതിര്‍പ്പില്ല. അവര്‍ കണ്ടത് പറയുകയാണ്. നാളെ ചിലപ്പോള്‍ മാറ്റിപ്പറയാം. രാഷ്ട്രീയത്തില്‍ സമസ്ത ഇറങ്ങാറില്ല. ഇടപെടാറില്ലെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു.

ലീഗിനെ പറ്റി സിപിഐഎം പറഞ്ഞതില്‍ സന്തോഷമുണ്ട്. അങ്ങിനെ എല്ലാവരും യോജിച്ച് പോകണം എന്നാണ് സമസ്തയുടെ ആഗ്രഹം. ഉത്തരേന്ത്യയില്‍ ഒക്കെ ഇങ്ങിനെ നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി ഇവിടെയും നടന്നാല്‍ സന്തോഷം മാത്രം. അതില്‍ പാകപ്പിഴയില്ല. കേന്ദ്രത്തില്‍ ഫാസിസം പിടിമുറുക്കുന്ന സാഹചര്യത്തില്‍ ഇതാവശ്യമാണ്. ഏകീകൃത സിവില്‍ കോഡ് ബില്ലിനെതിരായ പ്രക്ഷോഭ ശക്തി കുറഞ്ഞാല്‍ എല്ലാവരും അനുഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: SAMASTHA KERALA JAMIYYATHUL ULEMA ABOUT CPIM MUSLIM LEAGUE RELATION

Next Story