Top

നേതാക്കളുടെ സാന്നിധ്യത്തില്‍ സച്ചിന്റെയും ആര്യയുടെയും വിവാഹനിശ്ചയം

ഇരുവരുടെയും അടുത്തബന്ധുക്കളും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

6 March 2022 6:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നേതാക്കളുടെ സാന്നിധ്യത്തില്‍ സച്ചിന്റെയും ആര്യയുടെയും വിവാഹനിശ്ചയം
X

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ബാലശേരി എംഎല്‍എ സച്ചിന്‍ ദേവും തമ്മിലുള്ള വിവാഹനിശ്ചയം നടന്നു. രാവിലെ 11ന് സിപിഐഎം ആസ്ഥാനമായ എകെജി സെന്ററിലാണ് വിവാഹനിശ്ചയം നടന്നത്. ഇരുവരുടെയും അടുത്തബന്ധുക്കളും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.


കഴിഞ്ഞ മാസമാണ് ആര്യയും സച്ചിന്‍ ദേവും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതായി അറിയിച്ചത്. സംഘടന പ്രവര്‍ത്തനത്തിനിടയിലുണ്ടായ അടുപ്പം വീട്ടുകാരുടെ അനുമതിയോടെ വിവാഹമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുവെന്നായിരുന്നു ഇരുവരുടെയും പ്രതികരണം. ബാലസംഘം, എസ്എഫ്‌ഐ തുടങ്ങിയ സംഘടനകളില്‍ ഇരുവരും ഒരുമിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ രാജേന്ദ്രന്‍. ഇപ്പോഴത്തെ നിയമസഭയിലെ പ്രായം കുറഞ്ഞ എംഎല്‍എയാണ് സച്ചിന്‍ ദേവ്. സിപിഐഎം സംസ്ഥാന സമ്മേളനത്തിലും ശ്രദ്ധാകേന്ദ്രം ആര്യയും സച്ചിനുമായിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത യുവനേതാക്കളെ പുസ്തകം സമ്മാനമായി നല്‍കിയാണ് മുതിര്‍ന്ന നേതാവ് എം.എ ബേബി സ്വീകരിച്ചത്.

Next Story